ബിജെപിയുമായി സഹകരിക്കാന്‍ ഉപാധി വെച്ച് അമരീന്ദര്‍ സിംഗ്

Update: 2021-10-19 18:30 GMT

ന്യൂഡല്‍ഹി: പഞ്ചാബില്‍ ബിജെപിയുമായി സഹകരിക്കാന്‍ ഉപാധി വെച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ സഹകരിക്കുമെന്നാണ് അമരീന്ദര്‍ സിംഗിന്റെ വാഗ്ദാനം. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദര്‍ സിംഗ് അറിയിച്ചു. നേരത്തെ അമരീന്ദര്‍ സിംഗ് ബിജെപി നേതാക്കളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടനന്നെന്നും അമരീന്ദര്‍ സിംഗ്.

Tags:    

Similar News