ഇസ്രായേല്‍ നടത്തുന്ന വംശഹത്യയെ അമേരിക്ക ന്യായീകരിക്കുന്നു: സയ്യിദ് അബ്ദുല്‍മാലിക് അല്‍ ഹൂത്തി.

ഫലസ്തീനെ പ്രതിരോധിക്കാന്‍ ഈ ആഴ്ച മാത്രം യെമന്‍ സായുധ സേന 13 ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രായേലിന് എതിരെ ആക്രമണം നടത്തിയതായും സയ്യിദ് അബ്ദുല്‍മാലിക് അല്‍ ഹൂത്തി പറഞ്ഞു.

Update: 2024-11-01 01:19 GMT

സന്അ: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയെ അമേരിക്ക ന്യായീകരിക്കുകയാണെന്ന് യെമനിലെ അന്‍സാറുല്ലാ പരമോന്നത നേതാവ് സയ്യിദ് അബ്ദുല്‍മാലിക് അല്‍ ഹൂത്തി. രക്തദാഹികളായ ഉദ്യോഗസ്ഥരെ വച്ച് വടക്കന്‍ ഗസയിലെ ജനങ്ങളെ കൊന്നൊടുക്കുകയാണ് ഇസ്രായേല്‍ ചെയ്യുന്നത്.

ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യങ്ങള്‍ ചെയ്തുകൊണ്ട് വടക്കന്‍ ഗസയില്‍ നിന്ന് ഫലസ്തീന്‍ ജനതയെ കുടിയിറക്കാനാണ് ശ്രമം. എല്ലാ മെഡിക്കല്‍ സേവനങ്ങളും ആശുപത്രികളും നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍, ഇസ്രായേല്‍ അധിനിവേശത്തിന്റെ കുറ്റകൃത്യങ്ങളെ മൂടിവയ്ക്കുകയാണ് അമേരിക്ക ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫലസ്തീനെ പ്രതിരോധിക്കാന്‍ ഈ ആഴ്ച മാത്രം യെമന്‍ സായുധ സേന 13 ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രായേലിന് എതിരെ ആക്രമണം നടത്തിയതായും സയ്യിദ് അബ്ദുല്‍മാലിക് അല്‍ ഹൂത്തി പറഞ്ഞു.

Tags:    

Similar News