ഹേമാ കമ്മിറ്റി റിപോര്‍ട്ട്: അഡ്വ. മിത സുധീന്ദ്രന്‍ അമിക്കസ് ക്യൂറി

ഹേമാ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ 26 കേസുകളെടുത്തെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

Update: 2024-11-07 07:28 GMT

കൊച്ചി: ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപോര്‍ട്ടിലെ നിയമനിര്‍മാണ ശുപാര്‍ശകളില്‍ ഹൈക്കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ചു. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. മിത സുധീന്ദ്രനാണ് അമിക്കസ് ക്യൂറി.

ഹേമാ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ 26 കേസുകളെടുത്തെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 18 സംഭവങ്ങളില്‍ മൊഴി നല്‍കിയവര്‍ സാവകാശം ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് അഞ്ചുപേര്‍ അറിയിച്ചു. മറ്റ് മൂന്നുപേര്‍ തങ്ങള്‍ അങ്ങനെയൊരു മൊഴി ഹേമ കമ്മിറ്റിക്ക് നല്‍കിയതായി ഓര്‍ക്കുന്നില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചുവെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്യുസിസി.) നിയമനിര്‍മാണത്തിനുള്ള കരട് നിര്‍ദേശം കോടതിയില്‍ സമര്‍പ്പിച്ചു. ഇത് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.നവംബര്‍ 21ന് വീണ്ടും വാദം കേള്‍ക്കും. ഡിസംബര്‍ 31നകം നടപടികള്‍ പൂര്‍ത്തായാക്കാന്‍ കഴിയുമെന്ന പ്രതീക്ഷ കോടതി പ്രകടിപ്പിച്ചു.

Tags:    

Similar News