കോഴി ഫാമിലെ മെഷീനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ജീവനക്കാരന്‍ മരിച്ചു

ഉദയഗിരിയിലെ ഇസ്മായിലിന്റെ മകന്‍ പുളിങ്ങോം പാലാന്തടത്ത് താമസിക്കുന്ന കരിമ്പനക്കല്‍ അബ്ദുല്‍റഹ്മാന്‍ (മച്ചാന്‍ 50) ആണ് മരിച്ചത്.

Update: 2021-07-02 15:53 GMT

ചെറുപുഴ: കോഴി ഫാമിലെ മെഷീനില്‍നിന്നു വൈദ്യുതാഘാതമേറ്റ് ജീവനക്കാരന്‍ മരിച്ചു. ഉദയഗിരിയിലെ ഇസ്മായിലിന്റെ മകന്‍ പുളിങ്ങോം പാലാന്തടത്ത് താമസിക്കുന്ന കരിമ്പനക്കല്‍ അബ്ദുല്‍റഹ്മാന്‍ (മച്ചാന്‍ 50) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 4.30 ഓടെ പെരിങ്ങോം കൊരമ്പക്കല്ലിലെ ഫാമില്‍ നിന്നും ഇറച്ചി കോഴികളെ കടകളിലെത്തിക്കുന്നതിനായി പിടിക്കുന്നതിതിടെയാണ് അപകടം. വിവിധ ഫാമുകളില്‍ നിന്നും കോഴികളെ പിടിച്ച് കടകളിലെത്തിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഫാമില്‍ നിന്നും കോഴിയെ പിടിക്കുന്നതിനിടയിലാണ് സംഭവം. ഫാം ജീവനക്കാരിലൊരാള്‍ സ്ഥലത്തെത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്നതുകണ്ടത്. തുടര്‍ന്ന് ഉടന്‍ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: ബീഫാത്തിമ മുള്ളിക്കാട്. മക്കള്‍: ഫസീല, ഫാസില, ഷാഹിന. ചെറുപുഴ പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.


Tags:    

Similar News