സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായി ബന്ധം: അനില്‍ നമ്പ്യാരെ ജനം ടിവിയില്‍ നിന്ന് പുറത്താക്കി
അനില്‍ നമ്പ്യാര്‍ക്കെതിരേ സ്വപ്‌ന സുരേഷ് കസ്റ്റംസിനു നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ ഇന്ന് പുറത്തു വന്നിരുന്നു. ഇതോടെ ബിജെപി കൂടുതല്‍ പ്രതിരോധത്തിലായി.
കൊച്ചി: കോ ഓഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ ജനം ടിവിയുടെ ചുമതലകളില്‍ നിന്നു നീക്കി. തല്‍ക്കാലം മാറി നില്‍ക്കുന്നതായി അനില്‍ നമ്പ്യാര്‍ തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സ്വര്‍ണ്ണ ക്കള്ളക്കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതിനു പിന്നാലെയാണു നടപടി.
അനില്‍ നമ്പ്യാര്‍ക്കെതിരേ സ്വപ്‌ന സുരേഷ് കസ്റ്റംസിനു നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ ഇന്ന് പുറത്തു വന്നിരുന്നു. ഇതോടെ ബിജെപി കൂടുതല്‍ പ്രതിരോധത്തിലായി.ജനം ടിവി ബിജെപിയുടെതല്ലെന്ന് വിശദീകരിച്ച് നേതാക്കള്‍ ഒഴിഞ്ഞു മാറിയെങ്കിലും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് ഉത്തരം മുട്ടുന്ന അവസ്ഥയില്‍ കാര്യങ്ങളെത്തി.
അതിനിടെ, കേന്ദ്ര സഹമന്ത്രി വി മുരളീധരനിലേക്ക് അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട വിവാദം നീണ്ടത് ബിജെപിക്ക് കൂടുതല്‍ തലവേദനയായി. ഇതേതുടര്‍ന്നാണ് അനില്‍ നമ്പ്യാരെ മാറ്റി നിര്‍ത്താനുള്ള തീരുമാനം.
ചാനലിലെ തന്റെ സാന്നിധ്യം വാര്‍ത്തകളുടെ ഒഴുക്കിന് പ്രതിബന്ധമാകുന്നതായി മനസ്സിലാക്കുന്നതിനാല്‍ തല്‍ക്കാലം മാറി നില്‍കുന്നു എന്നാണ് അനില്‍ നമ്പ്യാരുടെ വിശദീകരണം. വിഷയത്തില്‍ തന്നെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ ദുരീകരിക്കപ്പെടുന്നത് വരെ ജനം ടിവി ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നതായി അനില്‍ നമ്പ്യാര്‍ അറിയിച്ചു.
Full View