ഡിഎംകെ അധികാരത്തില്‍ നിന്ന് പുറത്തായാലേ ചെരിപ്പ് ഇടൂയെന്ന ശപഥത്തില്‍ നിന്നും പിന്‍മാറി അണ്ണാമലൈ

ചെന്നൈ: ഡിഎംകെയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ശേഷം മാത്രമേ ചെരിപ്പ് ധരിക്കൂ എന്ന ശപഥത്തില്‍ നിന്നും ബിജെപി നേതാവ് അണ്ണാമലൈ പിന്‍മാറി. തനിക്ക് പകരം ബിജെപി സംസ്ഥാന പ്രസിഡന്റായ നൈനാര്‍ നാഗേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിലാണ് അണ്ണാമലൈ ചെരുപ്പ് ധരിച്ചെത്തിയത്. നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞതു പ്രകാരമാണ് താന്‍ ചെരിപ്പ് ധരിച്ചതെന്ന് അണ്ണാമലൈ പറഞ്ഞു.
2024 ഡിസംബറിലാണ് താന്‍ ചെരുപ്പ് ഉപേക്ഷിക്കുകയാണെന്ന് അണ്ണാമലൈ പ്രഖ്യാപിച്ചത്. കോയമ്പത്തൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. ഡിഎംകെയെ അധികാരത്തില്‍ നിന്നും പുറത്താക്കിയ ശേഷമേ ചെരിപ്പ് ധരിക്കൂ എന്നാണ് പറഞ്ഞത്. എന്നാല്‍, നാലു മാസമാവുമ്പോഴേക്കും ബിജെപി സംസ്ഥാന പ്രസിഡന്റ് പദവി ഒഴിയാന്‍ ബിജെപി കേന്ദ്രഘടകം അണ്ണാമലൈക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.