മറ്റൊരു ഇന്ത്യന്‍ ചാരനെകൂടി പിടികൂടിയതായി പാകിസ്താന്‍

ഇന്ത്യന്‍ പൗരനായ രാജു ലക്ഷ്മണ്‍ ആണ് പിടിയിലായതെന്നും ഇയാളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

Update: 2019-08-01 15:43 GMT

ഇസ്ലാമാബാദ്: ചാരവൃത്തി കേസില്‍ കുല്‍ഭൂഷണ്‍ യാദവ് പാകിസ്താന്‍ തടവറയില്‍ തുടരുന്നതിനിടെ ഇതേ കേസില്‍ മറ്റൊരു ഇന്ത്യക്കാരനെകൂടി അറസ്റ്റ് ചെയ്തതായി പാകിസ്താന്‍. ദേരാ ഖാസി ഗാന്‍ ഡിസ്ട്രിക്റ്റിലെ രാഖി ഗജ് മേഖലയില്‍നിന്നാണ് ചാരവൃത്തിക്കിടെ ഇന്ത്യന്‍ പൗരനെ ലോ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പിടികൂടിയതെന്ന് പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ പൗരനായ രാജു ലക്ഷ്മണ്‍ ആണ് പിടിയിലായതെന്നും ഇയാളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ബലൂചിസ്താനിലൂടെ പാക് പഞ്ചാബ് പ്രവിശ്യയിലേക്ക് അനധികൃതമായി പ്രവേശിച്ചതിനു പിന്നാലെയാണ് രാജു ലക്ഷ്മണ്‍ അറസ്റ്റിലായത്. അതേസമയം, ഇക്കാര്യത്തില്‍ ഇന്ത്യയോ പാകിസ്താനോ പ്രതികരിച്ചിട്ടില്ല.

മുന്‍ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷയ്ക്കു വിധിച്ച പാക് സൈനിക കോടതി വിധി നിര്‍ത്തിവയ്ക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ചാരവൃത്തിയുമായി ബന്ധപ്പെട്ട് മറ്റൊരു ഇന്ത്യക്കാരന്‍ കൂടി പാക് പിടിയിലാവുന്നത്.

Tags:    

Similar News