ഉക്രെയ്‌നില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉടന്‍ മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി

യുദ്ധഭീതിയില്‍നില്‍ക്കുന്ന രാജ്യത്തെ വിദ്യാര്‍ഥികളുടെ സുരക്ഷ പരിഗണിച്ചാണ് നിര്‍ദേശം. ഇന്ത്യയിലേക്ക് മടങ്ങാന്‍ കൂടുതല്‍ വിമാന സര്‍വീസുകളും സജ്ജമാക്കിയിട്ടുണ്ട്. നേരത്തെ മൂന്ന് വന്ദേഭാരത് സര്‍വീസ് വിമാനങ്ങള്‍ ഉക്രെയ്‌നിലേക്ക് പ്രഖ്യാപിച്ചിരുന്നു.

Update: 2022-02-22 08:00 GMT

ന്യൂഡല്‍ഹി: ഉക്രെയ്‌നില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉടന്‍ മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി. യുദ്ധഭീതിയില്‍നില്‍ക്കുന്ന രാജ്യത്തെ വിദ്യാര്‍ഥികളുടെ സുരക്ഷ പരിഗണിച്ചാണ് നിര്‍ദേശം. ഇന്ത്യയിലേക്ക് മടങ്ങാന്‍ കൂടുതല്‍ വിമാന സര്‍വീസുകളും സജ്ജമാക്കിയിട്ടുണ്ട്. നേരത്തെ മൂന്ന് വന്ദേഭാരത് സര്‍വീസ് വിമാനങ്ങള്‍ ഉക്രെയ്‌നിലേക്ക് പ്രഖ്യാപിച്ചിരുന്നു. അതില്‍ ആദ്യ വിമാനം ഇന്ന് രാത്രി പത്തിന് ഡല്‍ഹിയില്‍ തിരിച്ചെത്തും. ഇന്നു രാവിലെയാണ് ഈ വിമാനം ഉെ്രെകനിലേക്ക് പുറപ്പെട്ടത്. ഇതുകൂടാതെ ഫെബ്രുവരി 26 ,26 മാര്‍ച്ച്് 6 തീയതികളിലും പ്രത്യേക വിമാനങ്ങള്‍ ഉെ്രെകനിലേക്ക് സര്‍വീസ് നടത്തുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്.

ഇരുപതിനായിരത്തോളം ഇന്ത്യക്കാര്‍ ഉക്രെയ്‌നിലുണ്ടാകുമെന്നാണ് കണക്ക്. ഇതില്‍ അധികവും വിദ്യാര്‍ഥികളാണ്. ഇവരെ ആദ്യ പരിഗണന നല്‍കി നാട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇന്ത്യക്കും ഉക്രെയ്‌നുമിടയില്‍ വിമാനസര്‍വീസുകള്‍ക്കുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കിയതിന് പിന്നാലെയാണ് തീരുമാനം. ഓരോ വിമാനക്കമ്പനിക്കും പരമാവധി യാത്രക്കാരുടെ എണ്ണം നിശ്ചയിക്കുന്നതിനുള്ള ഉടമ്പടികളും മരവിപ്പിച്ചിട്ടുണ്ട്.

അതേസമയം ഉക്രെയ്‌നിലെ വിമത മേഖലകള്‍ നിയന്ത്രണത്തിലാക്കാന്‍ റഷ്യയൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി കിഴക്കന്‍ ഉക്രെയ്‌നിലെ വിമത നിയന്ത്രണത്തിലുള്ള ഡോണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നീ പ്രദേശങ്ങളുടെ സ്വാതന്ത്ര്യം റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ അംഗീകരിച്ചു. ഈ മേഖലകളില്‍ റഷ്യന്‍ സൈന്യത്തെ വിന്യസിക്കാനുള്ള നീക്കമാണ് പുടിന്‍ നടത്തുന്നത്. എന്നാല്‍ രാജ്യാതിര്‍ത്തി പഴയതു പോലെ തുടരുമെന്നാണ് ഉക്രെയ്ന്‍ പ്രസിഡന്റിന്റെ മറുപടി.

2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ ഉക്രെയ്ന്‍ സൈന്യവുമായി പോരാടുകയാണ് ഡോണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നീ പ്രദേശങ്ങള്‍. ഈ മേഖലയുടെ സ്വാതന്ത്ര്യമാണ് പുടിന്‍ അംഗീകരിച്ചത്. ഉക്രെയ്ന്‍-റഷ്യ സമാധാന ചര്‍ച്ചകള്‍ക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്ന നടപടിയാണിത്. രാജ്യത്തെ അഭിസംബോധന ചെയ്താണ് പുടിന്‍ ഈ പ്രഖ്യാപനം നടത്തിയത്. ഉക്രെയ്‌ന്റെ പരമാധികാരത്തിനു മേലുള്ള ഇടപെടലാണ് ഇതെന്ന് യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രതികരിച്ചു. ഉപരോധം ഉള്‍പ്പെടെയുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് റഷ്യയുടെ ഈ നീക്കം.

അതിനിടെ തങ്ങളുടെ അഞ്ച് സൈനികരെ റഷ്യ വധിച്ചെന്ന റിപോര്‍ട്ടുകള്‍ ഉക്രെയ്ന്‍ നിഷേധിച്ചു. ഉക്രെയ്‌ന്റെ രണ്ടു സൈനിക വാഹനങ്ങള്‍ തകര്‍ത്തെന്നും റഷ്യ അവകാശപ്പെട്ടിരുന്നു.

Tags:    

Similar News