അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മൂന്നു മാസത്തിനിടെ നാലാമത്തേത്

ഈ വര്‍ഷം നാലാമത്തെ ശിശുമരണമാണ് ഇന്ന് റിപോര്‍ട്ട് ചെയ്തത്.

Update: 2022-03-21 15:01 GMT

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മേട്ടുവഴിയില്‍ മരുതന്‍- ജിന്‍സി ദമ്പതികളുടെ നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിൽസയിലായിരുന്നു കുഞ്ഞ്. ജന്മനാ ഹൃദയസംബന്ധമായ അസുഖം കുഞ്ഞിനുണ്ടായിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഈ വര്‍ഷം നാലാമത്തെ ശിശുമരണമാണ് ഇന്ന് റിപോര്‍ട്ട് ചെയ്തത്. അട്ടപ്പാടിയില്‍ ശിശുമരണം തടയുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നുവെന്ന് പറയപ്പെടുമ്പോഴാണ് വീണ്ടും മരണം റിപോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ഒടുവിലായി മരണം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഷോളയൂര്‍ വട്ടലക്കി ലക്ഷം വീടിലെ അയ്യപ്പന്‍ നഞ്ചമ്മാള്‍ ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് അന്ന് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 

കൂടുതൽ വായനക്ക്

ശിശുമരണം: അട്ടപ്പാടിയില്‍ സംഘപരിവാര്‍ നിയന്ത്രണത്തിന് കളമൊരുക്കി പിണറായി സര്‍ക്കാര്‍

Tags:    

Similar News