വാഹന വിപണിയിലെ മാന്ദ്യം: ഉല്‍പാദനം നിര്‍ത്തി അപ്പോളോ ടയേഴ്‌സും

കളമശ്ശേരി അപ്പോളോ ടയേഴ്‌സ് ചൊവ്വാഴ്ച്ച മുതല്‍ അഞ്ച് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ശനിയാഴ്ച്ച പ്ലാന്റ് തുറക്കും.ടയര്‍ ചെലവില്ലാത്തതിനാല്‍ ഓണാവധി കൂടി കണക്കിലെടുത്ത് ചാലക്കുടിയിലെ പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് അഞ്ചുദിവസത്തേക്ക് അടച്ചു.

Update: 2019-09-14 14:43 GMT

കോഴിക്കോട്: വാഹന വിപണിയെ പിടിമുറുക്കുന്ന കനത്ത മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ അപ്പോളോ ടയേഴ്‌സും ഉല്‍പാദനം നിര്‍ത്തി. കളമശേരി, ചാലക്കുടി എന്നിവിടങ്ങളിലെ പ്ലാന്റുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. വാഹനവില്‍പ്പന കുത്തനെ ഇടിഞ്ഞതോടെയാണ് അപ്പോളോ ടയേഴ്‌സിന്റെ ഉല്‍പ്പാദനവും പ്രതിസന്ധിയിലായത്. കളമശ്ശേരി അപ്പോളോ ടയേഴ്‌സ് ചൊവ്വാഴ്ച്ച മുതല്‍ അഞ്ച് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ശനിയാഴ്ച്ച പ്ലാന്റ് തുറക്കും.ടയര്‍ ചെലവില്ലാത്തതിനാല്‍ ഓണാവധി കൂടി കണക്കിലെടുത്ത് ചാലക്കുടിയിലെ പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് അഞ്ചുദിവസത്തേക്ക് അടച്ചു.

തൊഴിലാളികള്‍ക്ക് പകുതി വേതനമാണ് ലഭിക്കുക. അവധിയിലുള്ളവര്‍ക്ക് അതെടുത്ത് ശമ്പളനഷ്ടം പരിഹരിക്കാം. ആയിരത്തിലേറെ ജീവനക്കാരെ പ്ലാന്റിന്റെ അടച്ചുപൂട്ടല്‍ ദോഷകരമായി ബാധിക്കും.

ട്രക്കുകളുടേയും മിനി ട്രക്കുകളുടേയും ടയറാണ് പേരാമ്പ്രയില്‍ ഉത്പാദിപ്പിക്കുന്നത്. ഇവിടെനിന്നും ടയര്‍ വാങ്ങുന്ന ഒന്നാം നമ്പര്‍ കമ്പനിയായ മാരുതി ഇവിടെ നിന്നും ടയര്‍ വാങ്ങുന്നതില്‍ 60 ശതമാനം കുറവ് വരുത്തിയിരുന്നു. പ്രതിദിനം 300 ടണ്‍ ടയറാണ് ഉത്പാദിപ്പിച്ചിരുന്നത്. നിലവില്‍ 15 കോടിയുടെ ടയറാണ് പ്ലാന്റില്‍ കെട്ടികിടക്കുന്നത്.


Tags:    

Similar News