ഹജ്ജിന് അപേക്ഷിച്ചവര്‍ ആദ്യ ഡോസ് കൊവിഡ് വാക്‌സിനെടുക്കണം: കേന്ദ്ര ഹജ്ജ് കമ്മിറ്റി
സൗദി സര്‍ക്കാരില്‍നിന്നും ഹജ്ജിന് അനുമതി ലഭിക്കുന്നപക്ഷം രണ്ടുഡോസ് വാക്‌സിന്‍ യഥാസമയം എടുത്തവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. ഇന്ത്യയില്‍നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂണ്‍ പകുതിയോടെ ആയിരിക്കും പുറപ്പെടുക.
കോഴിക്കോട്: സൗദി ആരോഗ്യവകുപ്പിന്റെ അറിയിപ്പ് പ്രകാരം ഈ വര്‍ഷത്തെ ഹജ്ജിന് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് അപേക്ഷ സമര്‍പ്പിച്ചവര്‍ ഒന്നാം ഡോസ് കൊവിഡ് വാക്‌സിനെടുക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദേശിച്ചു. എന്നാല്‍, 2021 ലെ ഹജ്ജ് യാത്രയുടെ നടപടികളുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.
സൗദി സര്‍ക്കാരില്‍നിന്നും ഹജ്ജിന് അനുമതി ലഭിക്കുന്നപക്ഷം രണ്ടുഡോസ് വാക്‌സിന്‍ യഥാസമയം എടുത്തവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. ഇന്ത്യയില്‍നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂണ്‍ പകുതിയോടെ ആയിരിക്കും പുറപ്പെടുക. മേല്‍സാഹചര്യത്തില്‍ ഹജ്ജിന് അപേക്ഷ നല്‍കിയ മുഴുവന്‍ പേരും അതത് പ്രദേശത്തെ ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഒന്നാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്.
സംസ്ഥാനത്തെ ഹജ്ജ് അപേക്ഷകര്‍ക്ക് സമയബന്ധിതമായി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റി ഓഫിസുമായോ ഹജ്ജ് കമ്മിറ്റി ട്രെയ്‌നര്‍മാരുമായോ ഫോണില്‍ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0483- 2710717, 0495-2938786.