ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; നെഹ്‌റു ട്രോഫി വള്ളംകളി കമ്മിറ്റി യോഗം കോണ്‍ഗ്രസും മുസ്‌ലിം ലീഗും ബഹിഷ്‌കരിക്കും
ജനവികാരം മാനിക്കാതെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയതില്‍ പ്രതിഷേധിച്ചാണ് ബോട്ട് റേസ് കമ്മിറ്റി മുസ്ലിം ലീഗും കോണ്‍ഗ്രസും യോഗം ബഹിഷ്‌ക്കരിക്കുന്നത്.

ആലപ്പുഴ: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്റ്ററായി നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നെഹ്‌റു ട്രോഫി വള്ളംകളി കമ്മിറ്റി യോഗം കോണ്‍ഗ്രസും മുസ്‌ലിം ലീഗും ബഹിഷ്‌കരിക്കും. ജനവികാരം മാനിക്കാതെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയതില്‍ പ്രതിഷേധിച്ചാണ് ബോട്ട് റേസ് കമ്മിറ്റി മുസ്ലിം ലീഗും കോണ്‍ഗ്രസും യോഗം ബഹിഷ്‌ക്കരിക്കുന്നത്.
വെങ്കിട്ടരാമന്റെ നിയമനത്തിനെതിരേ കോണ്‍ഗ്രസ്, മുസ്ലിംലീഗ്, പത്ര പ്രവര്‍ത്തക യൂണിയന്‍, കേരള മുസ്ലിം ജമാഅത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു.