അനുമോദന സായാഹ്നം സദസ്സ് സംഘടിപ്പിച്ചു

Update: 2024-09-14 05:01 GMT

കുറ്റിയാടി: സഹൃദയ ചാരിറ്റബിള്‍ ട്രസ്റ്റ് കുറ്റിയാടിയുടെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ വിദ്യാഭ്യാസ-കായിക-ഗവേഷണ മേഖലകളില്‍ മികച്ച വിജയം നേടിയ പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി അനുമോദന സായാഹ്നം സംഘടിപ്പിച്ചു. സഹൃദയ ഹാളില്‍ എഴുത്തുകാരന്‍ ജയചന്ദ്രന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. വി പി സൂപ്പി അധ്യക്ഷത വഹിച്ചു. ഡോ. ഗൗതം ശ്രീരാഗ്(നീറ്റ് പിജി റാങ്ക് ഹോള്‍ഡര്‍), ഡോ. നഹ് ലാ ഫാത്തിമ(നീറ്റ് പിജി റാങ്ക് ഹോള്‍ഡര്‍), ഡോ. മുബശ്ശിര്‍ ഹമീദ്(പിഎച്ച്ഡി ഇന്‍ സോഷ്യോളജി), ഡോ. വി എം നിഷ്മ(പിഎച്ച്ഡി ഇന്‍ അപ്ലൈഡ് സൈക്കോളജി), ഡോ. അനീറ്റ(MBBS ഉന്നത വിജയം),

    ഡോ. ആസിഫ് അലി(എംബിബിഎസ് ഉന്നത വിജയം), മുഹമ്മദ് നസ്വീഫ്(സിഎ), സി വി അനുരാഗ്(അത് ലറ്റിക്‌സ്), എം എം ആമിര്‍ അബ്ദുല്ല(ഡാറ്റാ സയന്‍സ് ഗ്രാജ്വേറ്റ് ട്രെയ്‌നി), അഡ്വ. കെ എസ് നിദാ ഫസ് ലിയ (എല്‍എല്‍ബി), കെ സി സജീര്‍(പ്രിസണ്‍ ഓഫിസര്‍), നൂഹ അബ്ദുല്‍ മജീദ്(കേരള മദ്രസ ബോര്‍ഡ് പരീക്ഷയില്‍ ഉന്നത വിജയം), പി അഹമദ് യാസീന്‍(കരാത്തേ), എ പി മുഹമ്മദ് റസാന്‍(വുഷു ചാംപ്യന്‍),

    മിന്‍ഹാ ഫാത്തിമ(ബോക്‌സിങ്) എന്നിവരെ ആദരിച്ചു. കുറ്റിയാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഷമീം, ഖാലിദ് മൂസ നദ് വി, ഹുസയ്ന്‍ സഖാഫി, സി കെ കരുണന്‍, വി എം മൊയ്തു, പി അബ്ദുല്‍ ഹമീദ്, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എന്‍ പി അന്‍വര്‍, ട്രസ്റ്റ് സെക്രട്ടറി പി ടി കുട്ട്യാലി സംസാരിച്ചു.

Tags:    

Similar News