അറബി കലിഗ്രഫി യുനെസ്‌കോ പൈതൃക പട്ടികയില്‍

സൗദി ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഈജിപ്ത്, ഫലസ്തീന്‍, ജോര്‍ദാന്‍ തുടങ്ങിയ അറബി സംസാരിക്കുന്ന 16 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശം പ്രകാരമണ് ഇന്റാന്‍ജിബിള്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് കമ്മിറ്റി ഓഫ് ദ യൂനൈറ്റഡ് നാഷന്‍സ് എജ്യുക്കേഷഷണല്‍, സയന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ അറബി കലിഗ്രഫിക്ക് പ്രസ്തുത അംഗീകാരം നല്‍കിയത്.

Update: 2021-12-16 18:20 GMT

യുനെസ്‌കോ: യുനൊസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടി അറബി കലിഗ്രഫി. 'അറബി കലിഗ്രഫി: അറിവ്, നൈപുണ്യം, പ്രയോഗം' എന്ന തലവാചകം ഇനി മുതല്‍ യൂനെസ്‌കോയുടെ ഔദ്യോഗിക ലിസ്റ്റിലും ഇടംപിടിക്കും.

സൗദി ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഈജിപ്ത്, ഫലസ്തീന്‍, ജോര്‍ദാന്‍ തുടങ്ങിയ അറബി സംസാരിക്കുന്ന 16 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശം പ്രകാരമണ് ഇന്റാന്‍ജിബിള്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് കമ്മിറ്റി ഓഫ് ദ യൂനൈറ്റഡ് നാഷന്‍സ് എജ്യുക്കേഷഷണല്‍, സയന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ അറബി കലിഗ്രഫിക്ക് പ്രസ്തുത അംഗീകാരം നല്‍കിയത്.

അറബ് ലീഗ് എജ്യുക്കേഷഷണല്‍, കള്‍ച്ചറല്‍ ആന്റ് സയന്റിഫിക് ആന്റ് ഓര്‍ഗനൈസേഷന്റെ മേല്‍നോട്ടത്തിലാണ് പ്രസ്തുത അംഗീകാരത്തിനായുള്ള പ്രയത്‌നങ്ങള്‍ അറബ് രാജ്യങ്ങള്‍ കൈകൊണ്ടത്.

Tags:    

Similar News