നിയമസഭാ മാര്‍ച്ചിനിടെ സ്വര്‍ണം മോഷണം പോയെന്ന് അരിത ബാബു

ഒന്നര പവന്‍ തൂക്കം വരുന്ന മാലയും കമ്മലുമാണ് മോഷണം പോയത്

Update: 2024-10-09 06:55 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ നിയമസഭാ മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വര്‍ണ്ണ മാലയും കമ്മലും മോഷണം പോയി. ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും കമ്മലുമാണ് മോഷണം പോയതെന്ന് കന്റോണ്‍മെന്റ് പൊലിസില്‍ നല്‍കിയ പരാതി പറയുന്നു.

പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷ യുവജന സംഘടനകള്‍ നടത്തിയ നിയമസഭാ മാര്‍ച്ചിനിടെയാണ് സംഭവം. ജലപീരങ്കിയുടെ ആഘാതമേറ്റ അരിതയെ പരിശോധനക്കായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സി.ടി സ്‌കാന്‍ പരിശോധനാ സമയത്ത് ഊരിവെച്ച മാലയും കമ്മലുമാണ് കാണാതായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.

Tags:    

Similar News