തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന അസാപിനെ 2013 കമ്പനീസ് ആക്ട് സെക്ഷന്‍ 8 പ്രകാരം പരിവര്‍ത്തനം ചെയ്യാന്‍ തീരുമാനിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മാണം നടത്തുന്ന 10 റോഡ് ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മാണത്തിനുള്ള ടെണ്ടര്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു. ചിറയിന്‍കീഴ്, മാളിയേക്കല്‍, ഇരവിപുരം, ഗുരുവായൂര്‍, ചിറങ്ങര, അകത്തേത്തറ, വാടാനംകുറിശ്ശി, താനൂര്‍ തെയ്യാല, ചേലേരി ചെട്ടിപ്പടി, കൊടുവള്ളി എന്നീ ആര്‍ഒബികളുടെ നിര്‍മാണത്തിനാണ് ടെണ്ടര്‍ അംഗീകരിച്ചത്.
പവര്‍ലൂം തൊഴിലാളികളെക്കൂടി കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിന് 1989-ലെ കേരള കൈത്തറിത്തൊഴിലാളി ക്ഷേനിധി ആക്ട് ഭേദഗതി ചെയ്യും.2018-ലെ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. കൊവിഡ് കാരണം കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ സമയം ഒരു വര്‍ഷത്തേക്ക് നീട്ടുന്നതുമായി ബന്ധപ്പെട്ടാണ് ഓര്‍ഡിനന്‍സ്.
1979ലെ കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ആക്ട് പ്രകാരമുള്ള അംശദായം വര്‍ധിപ്പിക്കാന്‍ ഭേദഗതി കൊണ്ടുവരുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. കേരള ലാന്‍ഡ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിലെ സ്റ്റാഫ് പാറ്റേണ്‍ മന്ത്രിസഭ അംഗീകരിച്ചു. കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിയമ അംഗത്തിന്റെ തസ്തികയിലേക്ക് സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത പാനലില്‍ നിന്നു അഡ്വ. എ ജെ വില്‍സനെ നിയമിക്കാന്‍ തീരുമാനിച്ചു.
ASAP will make a company; Approval for tender for 10 ROBs