നൈപുണ്യ വായ്പാ മേളയുമായി കാനറ ബാങ്കും അസാപും; വായ്പ ഒന്നര ലക്ഷം വരെ

Update: 2022-10-14 05:14 GMT

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുമായി സഹകരിച്ച് കാനറ ബാങ്ക്, വിദ്യാര്‍ത്ഥികള്‍ക്കും അഭ്യസ്ത വിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും നൈപുണ്യ വായ്പ ലഭ്യമാക്കുന്നു. നിലവില്‍ പഠനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്കും പഠനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കും തങ്ങളുടെ ഇഷ്ട തൊഴില്‍ മേഖലയില്‍ അധിക നൈപുണ്യം നേടുന്നതിന് ജാമ്യമോ ഈടോ ഇല്ലാതെ 5,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ നൈപുണ്യ വായ്പ ലഭ്യമാക്കും. കോഴ്‌സ് കാലയളവിലും തുടര്‍ന്നുള്ള ആറു മാസവും മൊറട്ടോറിയവും, മൂന്നു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തിരിച്ചടവ് കാലാവധിയും ഉണ്ടാകും. കേരളത്തില്‍ നൈപുണ്യ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക പ്രയാസങ്ങള്‍ മൂലം കോഴ്‌സുകള്‍ക്ക് ചേരാന്‍ സാധിക്കാത്ത സാഹചര്യം ഒഴിവാക്കാനാണിത്.

തിരുവനന്തപുരം ഗവ.കോളേജ് ഫോര്‍ വിമന്‍ വഴുതക്കാട് 9495999646, പത്തനംതിട്ട ഗവ.ഗേള്‍സ് എച്ച്.എസ്.എസ് അടൂര്‍ 9495999668, കോട്ടയം ഗവ. കോളേജ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് നാട്ടകം 9495999753, കാനറ ബാങ്ക് ആലപ്പുഴ ബി.ജെ റോഡ് ഓപ്പോസിറ്റ് ഡി.ടി.പി.സി 9495219570, കട്ടപ്പന മുനിസിപ്പാലിറ്റി 9495999721, പാലക്കാട് ജില്ലാ കളക്ടറേറ്റ് 9495999703, കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ പേരാമ്പ്ര കോഴിക്കോട് 9495999783 എന്നീ കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 15 രാവിലെ 10 മണി മുതല്‍ സ്‌കില്‍ ലോണ്‍ മേള നടക്കും.

Tags:    

Similar News