ബിജെപി നേതാവിനൊപ്പമുള്ള നഗ്നചിത്രങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ വനിതാ നേതാവ് മരിച്ച നിലയില്‍

Update: 2023-08-12 10:24 GMT

ഗുവാഹത്തി: അസമില്‍ മുതിര്‍ന്ന ബിജെപി നേതാവിനോടൊപ്പമുള്ള നഗ്നചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ബിജെപി വനിതാനേതാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ബിജെപി നേതാവും കര്‍ഷകസംഘടനയായ കിസാന്‍ മോര്‍ച്ചയുടെ സെക്രട്ടറിയുമായ ഇന്ദ്രാണി തഹ്ബില്‍ദാറി(48)നെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പോലിസ് നിഗമനം. മുതിര്‍ന്ന ബിജെപി നേതാവും ഇന്ദ്രാണിയും ഒപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ദ്രാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ദ്രാണിയുടെ മരണത്തിന് പിന്നാലെ മുതിര്‍ന്ന നേതാവ് ഒളിവില്‍പോയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി ഭരിക്കുന്ന അസമില്‍ സംഭവം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും സെന്‍ട്രല്‍ ഗുവാഹാട്ടി ഡിസിപി ദീപക് ചൗധരി പറഞ്ഞു.

Tags:    

Similar News