അസം മുന്‍ മുഖ്യമന്ത്രി സയ്യിദ അന്‍വാറ തൈമൂര്‍ അന്തരിച്ചു

ഹൃദയാഘാതത്തെത്തുടര്‍ന്ന് ആസ്‌ത്രേലിയയില്‍ വച്ചായിരുന്നു അന്ത്യം. മകനോടൊടൊപ്പം കഴിയുകയായിരുന്നു അവര്‍.

Update: 2020-09-29 04:17 GMT

ഗുവാഹത്തി: അസം ചരിത്രത്തിലെ ഏക വനിതാ മുഖ്യമന്ത്രിയായിരുന്ന സയ്യിദ അന്‍വാറ തൈമൂര്‍ (84) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ആസ്‌ത്രേലിയയില്‍ വച്ചായിരുന്നു അന്ത്യം. മകനോടൊടൊപ്പം കഴിയുകയായിരുന്നു അവര്‍. 4 പ്രാവശ്യം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തൈമൂര്‍ 1980 മുതല്‍ 1981 ജൂണ്‍ വരെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു.

1972, 1978, 1983, 1991 വര്‍ഷങ്ങളിലാണ് തൈമൂര്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടു തവണ മന്ത്രിയാവുകയും ചെയ്തിരുന്നു. കൂടാതെ രണ്ടുതവണ എംപിയും ആയിട്ടുണ്ട് (1988 ല്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും 2004ല്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു). കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് 2011ല്‍ തയ്മൂര്‍ ബദറുദ്ധീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള എഐയുഡിഎഫില്‍ ചേര്‍ന്നു. രാഷ്ട്രീയത്തിലെത്തുംമുമ്പ് കോളജ് അധ്യാപികയായിരുന്നു.



'മുന്‍ അസം മുഖ്യമന്ത്രി സയ്യിദ അന്‍വാര തൈമൂര്‍ ജിയുടെ കുടുംബത്തിനും അഭ്യുദയകാംക്ഷികള്‍ക്കും അനുശോചനം. ആസാമിന്റെ വികസനത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ ഓര്‍മ്മിക്കപ്പെടും. അവരുടെ ആത്മാവ് സമാധാനത്തോടെ ഇരിക്കട്ടെ. '-ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

Tags:    

Similar News