ആക്രമണത്തിനു പിന്നിലെന്നാണ് ഇറാഖ് രഹസ്യാന്വേഷണ വൃത്തങ്ങളുടെ ആരോപണം. സംഭവത്തില്‍ ബാഗ്ദാദ് നടപടി സ്വീകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഈ മാസം ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലേയെ വിളിച്ച് ബാഗ്ദാദിലെ അമേരിക്കന്‍ എംബസി അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി വിദേശ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മെയ് മാസം പ്രധാനമന്ത്രിയായി അധികാരമേറ്റ പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദെമിക്ക് ഇത് പുതിയ തിരിച്ചടിയായി. ഇദ്ദേഹം ഇറാന്‍ അനുകൂല ഗ്രൂപ്പുകള്‍ക്കെതിരേ വേണ്ടത്ര ശക്തമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥരുടെ ആരോപണം. ഷിയാ പണ്ഡിതനും രാഷ്ട്രീയനേതാവുമായ മുക്തദ സദര്‍ റോക്കറ്റ് ആക്രമണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. റോക്കറ്റ് ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ എംബസി അടച്ച് 3,000 സൈനികരെ രാജ്യത്ത് നിന്ന് പിന്‍വലിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.
At Least 5 Iraqi Civilians Killed In Anti-US Rocket Attack