സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് കായികതാരങ്ങളുടെ പ്രതിഷേധം
നിയമന ശിപാര്‍ശകള്‍ ലഭിക്കാത്ത 84 കായിക താരങ്ങളാണ് സെക്രട്ടേറിയറ്റില്‍ സമരം തുടരുന്നത്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് കായികതാരങ്ങളുടെ പ്രതിഷേധം. ജോലിവാഗ്ദാനം നല്‍കി സര്‍ക്കാര്‍ വഞ്ചിച്ചെന്ന് ആരോപിച്ചുള്ള സമരത്തിന്റെ പതിമൂന്നാം ദിവസമാണ് കായിക താരങ്ങള്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചത്. സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായില്ലെങ്കില്‍ സമരം കടുപ്പിക്കാനാണ് കായിക താരങ്ങളുടെ തീരുമാനം. നിയമന ശിപാര്‍ശകള്‍ ലഭിക്കാത്ത 84 കായിക താരങ്ങളാണ് സെക്രട്ടേറിയറ്റില്‍ സമരം തുടരുന്നത്. നേരത്തെ തല മുണ്ഡനം ചെയ്തും കായിക താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു.
ഇതിനിടെ കായികതാരങ്ങള്‍ക്ക് ജോലി നല്‍കിയെന്ന് കാണിച്ച് സര്‍ക്കാര്‍ വ്യാജപ്രചാരണം നടത്തിയെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. നിയമന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സമരക്കാര്‍ പറഞ്ഞു. 2010 മുതല്‍ 2014 വരെയുള്ള കാലയളവിലെ 250 പേര്‍ക്ക് നിയമനം നല്‍കിയെങ്കിലും 84 താരങ്ങള്‍ക്ക് ഇപ്പോഴും നിയമനം നല്‍കിയിച്ചില്ല.