മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസ് അടുത്ത ഘട്ട വിസ്താരത്തിനായി ഈ മാസം 21ലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി കെ എസ് മധു സ്ഥലം മാറി പോകുന്ന സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്നത് 21ലേക്ക് മാറ്റിയത്. പുതിയ ജഡ്ജി വന്നതിന് ശേഷമാകും വിചാരണ നടപടികള്‍ തുടരുക. മധുവിന്റെ ഇന്‍ക്വസ്റ്റ് നടന്നതിന് സാക്ഷികളായവരുടെ വിസ്താരമാണ് ആദ്യഘട്ടത്തില്‍ നടന്നത്. ഇന്‍ക്വസ്റ്റ് സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായ നിലയിലാണ്.
മധു കൊലപാതക കേസില്‍ കോടതി നടപടികള്‍ ഇഴഞ്ഞുനീങ്ങിയത് ഏറെ വിവാദമായിരുന്നു. ഹൈകോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി വേഗത്തിലാക്കിയത്. സര്‍ക്കാര്‍ നിയമിച്ച പുതിയ പ്രോസിക്യൂട്ടറുമെത്തിയതോടെ നാലു വര്‍ഷം മുമ്പ് നടന്ന മധു കൊലപാതക കേസില്‍ കോടതി നടപടികള്‍ വേഗത്തിലായി.