മാവോവാദികളുടെ കൊലപാതകം: മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
ഡിവൈഎസ്പി ഫിറോസിനെയാണ് മാറ്റിയത്. പകരം ഡിവൈഎസ്പി വി എ ഉല്ലാസിന് ചുമതല നല്‍കി. രണ്ടാം ദിവസത്തെ വെടിവയ്പ്പ് നടക്കുമ്പോള്‍ ഫിറോസിന്റെ സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നതിനാലാണ് മാറ്റിയത്.
തിരുവനന്തപുരം: അട്ടപ്പാടി മഞ്ചക്കണ്ടിയിലുണ്ടായ വെടിവയ്പ്പില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഡിവൈഎസ്പി ഫിറോസിനെയാണ് മാറ്റിയത്. പകരം ഡിവൈഎസ്പി വി എ ഉല്ലാസിന് ചുമതല നല്‍കി. രണ്ടാം ദിവസത്തെ വെടിവയ്പ്പ് നടക്കുമ്പോള്‍ ഫിറോസിന്റെ സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നതിനാലാണ് മാറ്റിയത്.
വെടിവയ്പ്പിന് സാക്ഷിയായ ഉദ്യോഗസ്ഥന്‍തന്നെ കേസന്വേഷിക്കുന്നത് ഉചിതമാവില്ലെന്ന വ്യക്തമാക്കിയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. ഇത്തരത്തില്‍ മുമ്പ് കേസില്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന് സുപ്രിംകോടതി നിര്‍ദേശവുമുണ്ട്. അന്വേഷണം സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. എസ്പി സന്തോഷിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം.