സിപിഎം പ്രവർത്തകർക്ക് യുഎപിഎ; സർക്കാരിനെ വിമർശിച്ച് ചെന്നിത്തല
സർക്കാരിന്റേത് കിരാത നടപടിയാണ്. പിണറായി സർക്കാർ ജനാധിപത്യ അവകാശങ്ങളെ അടിച്ചമർത്തി മുന്നോട്ടു പോകുകയാണ്.
തിരുവനന്തപുരം: മാവോവാദികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച സിപിഎം പ്രവർത്തകരെ യുഎപിഎ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സർക്കാരിന്റേത് കിരാത നടപടിയാണ്. പിണറായി സർക്കാർ ജനാധിപത്യ അവകാശങ്ങളെ അടിച്ചമർത്തി മുന്നോട്ടു പോകുകയാണ്. ഈ വിഷയത്തിൽ സിപിഎം അഭിപ്രായം പറയാത്തത് കള്ളക്കളിയാണെന്നും ചെന്നിത്തല പറഞ്ഞു.