ആസ്‌ട്രേലിയയും സൗത്ത് കൊറിയയും 717 മില്ല്യണ്‍ ഡോളറിന്റെ ആയുധ കരാറില്‍ ഒപ്പുവച്ചു: നടപടി ചൈനയെ ചൊടിപ്പിച്ച്
ദക്ഷിണ കൊറിയയുമായുള്ള ആയുധ കരാര്‍ ആസ്‌ട്രേലിയയും ചൈനയുമായുള്ള ഉപയ കക്ഷി ബന്ധത്തില്‍ കാര്യമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കിയേക്കും. അമേരിക്ക ബ്രിട്ടന്‍ എന്നീ വന്‍ ശക്തികളുമായി സഹകരിച്ച് അണുശക്തി മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കുമെന്ന് ആസ്‌ട്രേലിയ ഈയിടെ പ്രഖ്യാപിച്ചിരുന്നു
സിഡ്‌നി: ചൈനയെ ചൊടിപ്പിച്ച് ആസ്‌ട്രേലിയയും സൗത്ത് കൊറിയയും 717 മില്ല്യണ്‍ ഡോളറിന്റെ ആയുധ കരാറില്‍ ഒപ്പുവച്ചു. ആസ്‌ട്രേലിയന്‍ പ്രധാന മന്ത്രി സ്‌കോട്ട് മോറിസ്, തെക്കന്‍ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജായ് ഇന്നും തമ്മിലാണ് മില്ല്യാണ്‍ കണക്കിന് ഡോളറിന്റെ ആയുധ വ്യാപാര കരാറില്‍ ഒപ്പുവച്ചത്. കാന്‍ ബറയില്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മൂണ്‍ ജായ് ഇന്‍ കറാറില്‍ ഒപ്പുവച്ച ശേഷമാണ് മടങ്ങിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന ആസ്‌ട്രേലിയയിലേക്ക് വിദേശ പ്രതിനിധികളോ ഭരണ തലവന്‍മാരോ എത്തിയിരുന്നില്ല. ഇതാദ്യമായാണ് കൊവിഡ് മഹാമാരിക്ക് ശേഷം ഒരു വിദേശഭരണാധികാരി ആസ്‌ട്രേലിയ സന്ദര്‍ശിക്കുന്നത്.
ദക്ഷിണ കൊറിയയുടെ പ്രതിരോധ കമ്പനിയായ ഹാന്‍ ആസ്‌ട്രേലിയന്‍ സൈന്യത്തിന് ആര്‍ട്ട് ലറി ആയുധങ്ങള്‍, സൈനിക വാഹനങ്ങള്‍, റഡാറുകള്‍ എന്നിവയാണ് വിതരണം ചെയ്യുക. ദക്ഷിണ കൊറിയയുമായുള്ള ആയുധ കരാര്‍ ആസ്‌ട്രേലിയയും ചൈനയുമായുള്ള ഉപയ കക്ഷി ബന്ധത്തില്‍ കാര്യമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കിയേക്കും. അമേരിക്ക ബ്രിട്ടന്‍ എന്നീ വന്‍ ശക്തികളുമായി സഹകരിച്ച് അണുശക്തി മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കുമെന്ന് ആസ്‌ട്രേലിയ ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തെ ചൈന വളരെ നിശിതമായ ഭാഷയിലാണ് വിമര്‍ശിച്ചിരുന്നത്. പിന്നാലെയാണ് ചൈനയുമായി ശത്രുതയിലുള്ള ഒരു ഏഷ്യന്‍ രാജ്യവുമായി ആസ്‌ട്രേലിയ ആയുധ ഡീല്‍ ഒപ്പുവച്ചിരിക്കുന്നത്. ആയുധ കരാര്‍ ആസ്ട്രിലിയയില്‍ 300 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഇതിനെ സംബന്ധിച്ച് പ്രധാന മന്ത്രി സ്‌കോട്ട് മോറിസ് പറഞ്ഞത്.