വാക്‌സിന്‍ എടുക്കാത്തവരെ പൊതുസ്ഥലത്ത് പ്രവേശിപ്പിക്കില്ലെന്ന് ആസ്‌ട്രേലിയ
64 ശതമാനം പേര്‍ മാത്രമാണ് ആസ്‌ട്രേലിയയില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. യൂറോപ്പ്യന്‍ രാജ്യങ്ങളിലെ കണക്ക് വച്ച് നോക്കുമ്പോള്‍ ഏറ്റവും താഴ്ന്ന നിരക്കാണിത്
സിഡ്‌നി: വാക്‌സിന്‍ എടുക്കാത്തവരെ ഇനി മുതല്‍ പൊതു സ്ഥലത്ത് പ്രവേശിപ്പിക്കില്ലെന്ന് ആസ്‌ട്രേലിയന്‍ സര്‍ക്കാറിന്റെ തൂരുമാനം. പൊതു കളിസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, റെസ്റ്റോറെന്റുകള്‍,കഫേകള്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണ മേര്‍പ്പെടുത്തുക. 64 ശതമാനം പേര്‍ മാത്രമാണ് ആസ്‌ട്രേലിയയില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. യൂറോപ്പ്യന്‍ രാജ്യങ്ങളിലെ കണക്ക് വച്ച് നോക്കുമ്പോള്‍ ഏറ്റവും താഴ്ന്ന നിരക്കാണിത്. 98999 കൊവിഡ് കേസുകള്‍ കഴിഞഅഞ ആഴ്ചയില്‍ ആസ്‌ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
രാജ്യത്ത് ഒരു ലക്ഷത്തില്‍ 600 പേര്‍ക്ക് കൊവിഡ് ബാധയുണ്ടാകുന്നു എന്നാണ് ആസ്‌ട്രേലിയന്‍ ഹെല്‍ത്ത് മിനിസ്റ്ററിയുടെ കണക്ക്. രേഗവ്യാപനം കുറക്കുന്നതിന്റെ ഭാഗമായാണഅ പുതിയ നിയന്ത്രണം. നിയന്തരണം ഏര്‍പ്പെടുത്തുന്നതോടെ കൂടുതല്‍ പേര്‍ പ്രതിരോധ വാക്‌സി എടുക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ് വിലയിരുത്തല്‍ ഇത് രോഗ വ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ സഹായിച്ചേക്കും.