എംബസി തെല്‍ അവീവില്‍നിന്ന് ജറൂസലേമിലേക്ക് മാറ്റില്ലെന്ന് ഓസ്ട്രിയ
തെല്‍ അവീവില്‍ നിന്നും ജറൂസലേമിലേക്ക് എംബസി മാറ്റിയ യുഎസ് നടപടിയെ നിശിതമായി വിമര്‍ശിച്ച വാന്‍ദെര്‍ ബെലന്‍ തങ്ങളൊരിക്കലും യുഎസ് പാത പിന്തുടരില്ലെന്നും വ്യക്തമാക്കി.
വിയന്ന: ഓസ്ട്രിയയുടെ ഇസ്രായേല്‍ എംബസി തെല്‍ അവീവില്‍ നിന്നും ജറൂസലേമിലേക്ക് മാറ്റില്ലെന്ന് പ്രസിഡന്റ് അലക്‌സാണ്ടര്‍ വാന്‍ദെര്‍ ബെലന്‍. തെല്‍ അവീവില്‍ നിന്നും ജറൂസലേമിലേക്ക് എംബസി മാറ്റിയ യുഎസ് നടപടിയെ നിശിതമായി വിമര്‍ശിച്ച വാന്‍ദെര്‍ ബെലന്‍ തങ്ങളൊരിക്കലും യുഎസ് പാത പിന്തുടരില്ലെന്നും വ്യക്തമാക്കി.
വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമൊത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. യുഎന്‍ അഭയാര്‍ഥി ഏജന്‍സിക്കുള്ള സഹായം യുഎസ് നിര്‍ത്തലാക്കിയതിനെയും അദ്ദേഹം അപലപിച്ചു. നമ്മുടെ രാജ്യം ഫലസ്തീനുമായി സഹകരിക്കാനുള്ള യൂറോപ്യന്‍ യൂണിയന്റെ നയങ്ങളുമായി ബന്ധപ്പെട്ടാണ് സഹകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫലസ്തീന്‍ പ്രതിസന്ധിക്ക് ചര്‍ച്ചകളിലൂടെയുള്ള ദ്വിരാഷ്ട്ര പരിഹാരമാണ് അഭികാമ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. 2017 ഡിസംബറില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏക പക്ഷീയമായി ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കുകയും യുഎസ് എംബസി തെല്‍ അവീവില്‍നിന്ന് ജറുസലേമിലേക്ക് മാറ്റുകയും ചെയ്തിരുന്നു.