കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവറെ വെടിവച്ചു കൊന്നു; ഒരാള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: മാതമംഗലം കൈതപ്രം വായനശാലക്ക് സമീപം ഓട്ടോഡ്രൈവറെ വെടിവച്ചു കൊന്നു. രാധാകൃഷ്ണന്‍ (49) എന്നയാളാണ് മരിച്ചത്. രാധാകൃഷ്ണന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് സംഭവമുണ്ടായത്. സ്ഥലത്തുനിന്നും പെരുമ്പടവ് സ്വദേശി സന്തോഷ് എന്നയാളെ കസ്റ്റഡിയില്‍ എടുത്തു. രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് 7നായിരുന്നു സംഭവം. ഗുഡ്സ് ഓട്ടോ ഡ്രൈവറാണു മരിച്ച രാധാകൃഷ്ണൻ. നിർമാണ കരാറുകാരനായ സന്തോഷിനു തോക്ക് ലൈസൻസ് ഉണ്ടെന്നാണു വിവരം. വീടുനിർമാണ കരാറിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണു കൊലപാതകമെന്നാണു പ്രാഥമിക നിഗമനം.പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാട്ടുപന്നിയെ വെടിവയ്ക്കുന്ന സംഘത്തിലെ അംഗമാണ് സന്തോഷ്.