
ഹൈദരാബാദ്: തെലങ്കാനയിലെ നാഗര്‍കുര്‍നൂള്‍ ജില്ലയിലെ എസ്എല്‍ബിസി തുരങ്കത്തിനു സമീപമുള്ള ലോക്കോ ട്രെയിന്‍ ട്രാക്കിന് സമീപം മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന. വൈകുന്നേരത്തോടെ അവശിഷ്ടങ്ങള്‍ പുറത്തെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിനിടെ, 14 കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ അവസാന 50 മീറ്ററില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. നിലവില്‍ രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 22 നാണ് ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ പദ്ധതി തുരങ്കത്തില്‍ എഞ്ചിനീയര്‍മാരും തൊഴിലാളികളും ഉള്‍പ്പെടെ എട്ട് പേര്‍ കുടുങ്ങിയത്. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.ടണല്‍ ബോറിങ്് മെഷീന്‍ (ടിബിഎം) ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ഗുര്‍പ്രീത് സിങിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.