നൂപുർ ശർമയെ പിന്തുണച്ച ബജ്റം​ഗ്ദൾ പ്രവർത്തകനെ നാട്ടുകാർ മർദ്ദിച്ചവശനാക്കി

ബൈക്കിൽ ഉജ്ജൈൻ റോഡിലൂടെ പോവുകയായിരുന്നപ്പോൾ പന്ത്രണ്ടോളം പേർ തടഞ്ഞു നിർത്തി പൊതുസ്ഥലത്ത് വെച്ച് തന്നെ ആക്രമിച്ചതായി ആയുഷ് ജാദം ആരോപിക്കുന്നു.

Update: 2022-07-21 13:50 GMT

ഭോപ്പാൽ: ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്തുണച്ചതിന് മധ്യപ്രദേശിൽ ബജ്റം​ഗ്ദൾ പ്രവർത്തകനെ നാട്ടുകാർ മർദ്ദിച്ച് അവശനാക്കി. അഗർ ടൗണിലാണ് സംഭവം. ആയുഷ് ജാദം എന്ന യുവാവിനാണ് പരിക്കേറ്റത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 13 പേർക്കെതിരേ കേസെടുത്തു. ഇതിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബൈക്കിൽ ഉജ്ജൈൻ റോഡിലൂടെ പോവുകയായിരുന്നപ്പോൾ പന്ത്രണ്ടോളം പേർ തടഞ്ഞു നിർത്തി പൊതുസ്ഥലത്ത് വെച്ച് തന്നെ ആക്രമിച്ചതായി ആയുഷ് ജാദം ആരോപിക്കുന്നു. ബൈക്കിലെത്തിയ ചിലർ തന്നെ തടഞ്ഞുനിർത്തി പേര് ചോദിക്കുകയും തുടർന്ന് കത്തിയും വാളും ഉപയോ​ഗിച്ച് ആക്രമിക്കുകയും ചെയ്തെന്നാണ് ഇയാളുടെ വാദം.

നൂപൂർ ശർമ്മയെ പിന്തുണച്ചതിന് എന്റെ തല വെട്ടുമെന്ന് അവർ പറഞ്ഞെന്നും യുവാവ് ആരോപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ അഗർ ടൗണിൽ കനത്ത പോലിസ് വിന്യാസം ഏർപ്പെടുത്തിയതായി ജില്ലാ പോലിസ് സൂപ്രണ്ട് രാകേഷ് സാഗർ പറഞ്ഞു.

Similar News