മദ്‌റസകള്‍ അടച്ചുപൂട്ടണമെന്ന ആവശ്യം അപകടകരം: മന്ത്രി ഗണേഷ്‌കുമാര്‍

മദ്‌റസകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ആത്മീയ വിദ്യഭ്യാസം നേടുന്നു

Update: 2024-10-13 09:33 GMT

കൊല്ലം: മദ്‌റസകള്‍ അടച്ചു പൂട്ടണമെന്ന ആവശ്യം അപകടമാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. മദ്‌റസകളില്‍ നിന്നാണ് കുട്ടികള്‍ ആത്മീയ വിദ്യാഭ്യാസം നേടുന്നതെന്നും മന്ത്രി വിശദീകരിച്ചു. പത്തനാപുരത്ത് നടന്ന ഒസിവൈഎം രാജ്യാന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്‌റസയില്‍ മതപഠനമാണ് നടക്കുന്നതെന്ന് പലരും പറയും. സണ്‍ഡേ സ്‌കൂളില്‍ പഠിപ്പിക്കുന്നത് ക്രിസ്തുമതമല്ല ബൈബിളാണ്. മതപഠന ക്ലാസ് എന്ന വാക്ക് തെറ്റാണ്. അത് മാറ്റി എല്ലാ വിഭാഗങ്ങളും ആത്മീയ പഠനം എന്നാക്കണം. പഠിപ്പിക്കേണ്ടത് എന്തും കുഞ്ഞു പ്രായത്തില്‍ പഠിപ്പിക്കണമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.





Tags:    

Similar News