ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ ബാര്‍ കൗണ്‍സില്‍ നിര്‍ദ്ദേശം

നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നവംബറില്‍ വിരമിക്കേണ്ട നിലവിലെ ചീഫ് ജസ്റ്റിസ് യു യു ലളിതിന് രണ്ട് വര്‍ഷം കൂടി തുടരാന്‍ സാധിക്കും

Update: 2022-09-15 07:40 GMT
ന്യൂഡല്‍ഹി: സുപ്രിംകോടതി ജഡ്ജിമാരുടെയും ഹൈക്കോടതി ജഡ്ജിമാരുടെയും വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന് ബാര്‍ കൗണ്‍സില്‍ നിര്‍ദ്ദേശം. സുപ്രിംകോടതി ജഡ്ജിമാരുടേത് 65ല്‍ നിന്ന് 67 ആയും,ഹൈക്കോടതി ജഡ്ജിമാരുടേത് 62ല്‍ നിന്ന് 65 ആയും ഉയര്‍ത്തണമെന്നാണ് നിര്‍ദ്ദേശം.നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നവംബറില്‍ വിരമിക്കേണ്ട നിലവിലെ ചീഫ് ജസ്റ്റിസ് യു യു ലളിതിന് രണ്ട് വര്‍ഷം കൂടി തുടരാന്‍ സാധിക്കും.

വിവിധ സ്റ്റാറ്റിയൂട്ടറി കമ്മീഷനുകളുടെ അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന അഭിഭാഷകരെ കൂടി പരിഗണിക്കണമെന്നും ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ ഭരണഘടന ഭേദഗതി കൊണ്ടു വരണമെന്നും ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.ഇതിനായി ആവശ്യമായ നിയമ നിര്‍മാണം നടത്താന്‍ പാര്‍ലെമന്റിനോടും കൗണ്‍സില്‍ അഭ്യര്‍ഥിച്ചു.

സംസ്ഥാന ബാര്‍ കൗണ്‍സിലുകളുടെയും ഹൈക്കോടതി അസോസിയേഷനുകളുടെയും സംയുക്ത യോഗത്തിലാണ് പ്രമേയം പാസാക്കിയതെന്ന് ബാര്‍ കൗണ്‍സില്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രധാനമന്ത്രിക്കും നിയമമന്ത്രിക്കും പ്രമേയം അയച്ചു കൊടുക്കാനും യോഗം തീരുമാനിച്ചു.

Tags:    

Similar News