ബസവരാജ് ബൊമ്മ കര്‍ണാടക മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
രാവിലെ 11ന് രാജ്ഭവനിലാണ് ചടങ്ങ്.
ബെംഗളൂരു: ബി എസ് യദിയൂരപ്പ രാജി വച്ച ഒഴിവില്‍ ബസവരാജ് ബൊമ്മയ് കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരമേല്‍ക്കും. രാവിലെ 11ന് രാജ്ഭവനിലാണ് ചടങ്ങ്.കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന്റെ നേതൃത്വത്തില്‍ ഇന്നലെ ബെംഗളൂരുവില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയായി നിലവിലെ ആഭ്യന്തരമന്ത്രിയായ ബസവരാജ് ബൊമ്മയ്‌യെ തെരഞ്ഞെടുത്തത്.
ഇതിന് ശേഷം ഗവര്‍ണര്‍ തവര്‍ച്ഛന്ദ് ഗെലോട്ടിനെ ബസവരാജ് രാജ്ഭവനിലെത്തി കണ്ടിരുന്നു. ഹൂബ്ബള്ളിയില്‍ നിന്നുള്ള എംഎല്‍എയായ ബസവരാജ് ലിംഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ബി എസ് യെദിയൂരപ്പയുടെ വിശ്വസ്തനുമാണ്.
യെദിയൂരപ്പ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബസവരാജിന്റെ പേര് നിര്‍ദേശിച്ചത്. ഈ പേര് യോഗത്തില്‍ പങ്കെടുത്ത എല്ലാവരും അംഗീകരിക്കുകയായിരുന്നു.
പുതിയ സര്‍ക്കാരില്‍ യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്രയടക്കം നാല് ഉപമുഖ്യമന്ത്രിമാര്‍ വരെയുണ്ടാവും എന്നാണ് റിപോര്‍ട്ടുകള്‍. യെദിയൂരപ്പ പടിയിറങ്ങുന്നതില്‍ അതൃപ്തിയുള്ള ലിംഗായത്ത് സമുദായത്തെ ഒപ്പം നിര്‍ത്തുന്നതോടൊപ്പം ഇതര സമുദായങ്ങള്‍ക്കും പുതിയ സര്‍ക്കാരില്‍ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ശ്രമമുണ്ടാവും.