അസമിലെ കൊലപാതകങ്ങളെ അപലപിച്ചവരെ 'ജിഹാദി'കളെന്ന് വിളിച്ച് ബിബിസി ഹിന്ദി; പരാതി

'നിയമവിരുദ്ധ കയ്യേറ്റത്തിനെതിരായ കുടിയൊഴ്പ്പിക്കലിനിടെയുണ്ടായ സംഘര്‍ഷങ്ങളുടേയും മരണങ്ങളുടേയും പേരില്‍ ജിഹാദി ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നവര്‍ ഇന്ത്യയ്‌ക്കെതിരേ ഓണ്‍ലൈന്‍ കാംപയിന്‍ ആരംഭിച്ചു', ഈ ജിഹാദി ഗ്രൂപ്പുകള്‍ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഇന്ത്യയെ വിമര്‍ശിക്കുന്നു. ജിഹാദി ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നവര്‍ സെപ്റ്റംബര്‍ 26 മുതല്‍ അറബിയില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു ഹാഷ്ടാഗ് നടത്തുന്നു തുടങ്ങിയ വിദ്വേഷ പരാമര്‍ശങ്ങളാണ് റിപോര്‍ട്ടിലുള്ളത്.

Update: 2021-10-01 14:17 GMT

ന്യൂഡല്‍ഹി: ഭരണകൂടം അസമിലെ നിര്‍ദ്ദനരായ മുസ്‌ലിംകള്‍ക്കെതിരേ നടത്തിയ കൊലപാതകങ്ങളെ അപലപിച്ചവരെ ജിഹാദികളെന്നും അല്‍ ഖാഇദയെ പിന്തുണയ്ക്കുന്നവരെന്നും ആക്ഷേപിച്ചുള്ള റിപോര്‍ട്ടുമായി ബിബിസിയുടെ ഹിന്ദി സര്‍വീസ്.

റിപോര്‍ട്ടിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. നിരവധി പേരാണ് റിപോര്‍ട്ടിനെതിരേ ഇതിന്റെ മാതൃസ്ഥാപനമായ ബിബിസിക്ക് ഓണ്‍ലൈനില്‍ പരാതി നല്‍കിയത്.

'അസം സംഘര്‍ഷങ്ങളില്‍ ഇന്ത്യയെ ലക്ഷ്യമിട്ട് ജിഹാദി ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നവര്‍' എന്ന തലക്കെട്ടില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഒരു വിഭാഗത്തെ താറടിച്ച് കാണിച്ച് കൊണ്ട് ബിബിസി ഹിന്ദി റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

'നിയമവിരുദ്ധ കയ്യേറ്റത്തിനെതിരായ കുടിയൊഴ്പ്പിക്കലിനിടെയുണ്ടായ സംഘര്‍ഷങ്ങളുടേയും മരണങ്ങളുടേയും പേരില്‍ ജിഹാദി ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നവര്‍ ഇന്ത്യയ്‌ക്കെതിരേ ഓണ്‍ലൈന്‍ കാംപയിന്‍ ആരംഭിച്ചു', ഈ ജിഹാദി ഗ്രൂപ്പുകള്‍ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഇന്ത്യയെ വിമര്‍ശിക്കുന്നു. ജിഹാദി ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നവര്‍ സെപ്റ്റംബര്‍ 26 മുതല്‍ അറബിയില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു ഹാഷ്ടാഗ് നടത്തുന്നു തുടങ്ങിയ വിദ്വേഷ പരാമര്‍ശങ്ങളാണ് റിപോര്‍ട്ടിലുള്ളത്.

റിപ്പോര്‍ട്ട് മുസ്ലീങ്ങളോട് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് മുന്നോട്ട് വന്നിട്ടുള്ളത്. വിദ്വേഷകരമായ വാര്‍ത്താ ഉള്ളടക്കത്തിനെതിരേ പോരാടുന്ന സ്റ്റോപ്പ് ഫണ്ടിങ് ഹേറ്റ് എന്ന സംഘടന

വിവാദ റിപോര്‍ട്ട് ബിബിസി വേള്‍ഡിന്റെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിനെ 'ക്രൂരവും വസ്തുതാവിരുദ്ധവും തെളിയിക്കപ്പെടാത്തതും അടിസ്ഥാനരഹിതവും' എന്ന് വിശേഷിപ്പിച്ച് പ്രമുഖ ബ്ലോഗര്‍ ആയ ഉമര്‍ അബ്ബാസ് ഹയാത്ത് ബിബിസിയുടെ ദക്ഷിണേഷ്യ ബ്യൂറോ ചീഫ് നിക്കോള കരീമിന് കത്തെഴുതി.

'ഇന്ത്യന്‍ സംസ്ഥാനമായ അസമിലെ തീവ്ര വലത് വംശീയ ദേശീയ സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്ക് നേരെ അഴിച്ചുവിട്ട ക്രൂരതകളെക്കുറിച്ചുള്ള നിങ്ങളുടെ ഔദ്യോഗിക നിലപാട് ആണോ എന്നു വ്യക്തമാക്കണം. അല്ലാത്ത പക്ഷം ഈ റിപോര്‍ട്ടിനെ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്തുവിടുകയോ അല്ലെങ്കില്‍ ഈ തലക്കെട്ട് പിന്‍വലിക്കുകയോ വേണമെന്ന് അദ്ദേഹം ഈ മെയിലിലൂടെ ആവശ്യപ്പെട്ടു.

Tags:    

Similar News