മുട്ടില്‍ മരം മുറിക്കേസ്: സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

മരംമുറിക്കേസുമായി ബന്ധപ്പെട്ട് 701 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നു പറയുമ്പോഴും നാളിതുവരെ ഒരു കേസില്‍ പോലും പ്രതികളെ ഇതുവരെ അറസ്റ്റുചെയ്തില്ലെന്നും ഇത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നിഷ്‌ക്രിയത്വം ഉണ്ടായിയെന്നു വേണം വിലയിരുത്താനെന്നും കോടതി ചൂണ്ടിക്കാട്ടി

Update: 2021-07-27 07:50 GMT
മുട്ടില്‍ മരം മുറിക്കേസ്: സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പട്ടയ ഭൂമിയിലെ മരംമുറിക്കേസ് സിബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഭാഗത്ത് നിന്നും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉണ്ടായത്.കേസിലെ പ്രതികളെ എന്തുകൊണ്ട് ഇതുവരെ അറസ്റ്റു ചെയ്തില്ലെന്ന് കോടതി ചോദിച്ചു.

മരംമുറിക്കേസുമായി ബന്ധപ്പെട്ട് 701 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നു പറയുമ്പോഴും നാളിതുവരെ ഒരു കേസില്‍ പോലും പ്രതികളെ ഇതുവരെ അറസ്റ്റുചെയ്തില്ലെന്നും ഇത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നിഷ്‌ക്രിയത്വം ഉണ്ടായിയെന്നു വേണം വിലയിരുത്താനെന്നും കോടതി ചൂണ്ടിക്കാട്ടി.കൊവിഡിനെ തുടര്‍ന്നാണ് പ്രതികളുടെ അറസ്റ്റു വൈകുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ ഇത് കൃത്യമായ വിശദീകരണമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.കേസുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിക്രമങ്ങളും അന്വേഷണ പുരോഗതിയുടെ തിങ്കഴാഴ്ചയ്ക്കകം അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.മുട്ടില്‍ മരം മുറിക്കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹരജി തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസവും ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി രൂക്ഷമായി വിമര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നും കോടതിയുടെ ഭാഗത്ത് നിന്ന് രൂക്ഷ വിമര്‍ശനം ഉണ്ടായിരിക്കുന്നത്.

Tags:    

Similar News