യുക്രെയ്ന്‍ അധിനിവേശം: റഷ്യയ്‌ക്കൊപ്പം ബെലറൂസ് സൈന്യവുമെത്തുന്നു
റഷ്യന്‍ അധിനിവേശത്തെ പിന്തുണയ്ക്കുന്നതിന് തങ്ങളുടെ സൈനികരെ ഉക്രെയ്‌നിലേക്ക് അയക്കാന്‍ ബെലറൂസ് തയ്യാറെടുക്കുകയാണെന്ന് പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ വെബ്‌സൈറ്റായ ദ കീവ് ഇന്റിപെന്‍ഡന്റ് റിപോര്‍ട്ട് ചെയ്തു.
മിന്‍സ്‌ക്: നാല് ദിവസമായി തുടരുന്ന കര-വ്യോമ-ജല ആക്രമണങ്ങള്‍ക്കു മുമ്പിലും കീഴടങ്ങാന്‍ കൂട്ടാക്കാതെ യുക്രെയ്ന്‍ സൈന്യം വര്‍ധിത വീര്യത്തോടെ പോരാടുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വഌദ്മീര്‍ പുടിന്‍ സഖ്യകക്ഷിയായ ബെലാറുഷ്യന്‍ ഏകാധിപതി അലക്‌സാണ്ടര്‍ ലുകാഷെങ്കോയെ തന്റെ അധിനിവേശ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്.
റഷ്യന്‍ അധിനിവേശത്തെ പിന്തുണയ്ക്കുന്നതിന് തങ്ങളുടെ സൈനികരെ യുക്രെയ്‌നിലേക്ക് അയക്കാന്‍ ബെലറൂസ് തയ്യാറെടുക്കുകയാണെന്ന് പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ വെബ്‌സൈറ്റായ ദ കീവ് ഇന്റിപെന്‍ഡന്റ് റിപോര്‍ട്ട് ചെയ്തു. സൈനിക വിന്യാസം മണിക്കൂറുകള്‍ക്കകം ആരംഭിക്കുമെന്നും വെബ്‌സൈറ്റ് വ്യക്തമാക്കി.
നിരവധി ഊഹാപോഹങ്ങള്‍ക്കിടെ, ഇതു സംബന്ധിച്ച സുപ്രധാന തീരുമാനം കൈകൊണ്ടതായി ഒന്നിലധികം സ്രോതസ്സുകള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 28ന് പ്രാദേശിക സമയം പുലര്‍ച്ചെ 5ന് ആദ്യത്തെ ല്യുഷിന്‍ Il 76 ട്രാന്‍സ്‌പോര്‍ട്ട് വിമാനം ബെലറൂഷ്യന്‍ പാരാട്രൂപ്പര്‍മാരെയും വഹിച്ചുകൊണ്ട് ഉക്രെയ്‌നിനെതിരായ സൈനിക വിന്യാസത്തിന് പുറപ്പെടുമെന്ന് വാര്‍ത്താ സ്രാതസ്സുകള്‍ റിപോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ അധിനിവേശ സേനയെ സഹായിക്കാന്‍ ബലറൂഷ്യന്‍ സൈന്യത്തെ കീവിലോ ഷൈറ്റോമിര്‍ പ്രദേശങ്ങളിലോ വിന്യസിക്കുമെന്നാണ് റിപോര്‍ട്ട്.