കൊവിഡ്: പശ്ചിമ ബംഗാളില്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ മരിച്ചു

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പശ്ചിമ ബംഗാളില്‍ കൊവിഡ് 19 കേസുകളില്‍ 611 കേസുകള്‍ സ്ഥിരീകരിച്ചു

Update: 2020-04-26 09:39 GMT

കൊല്‍ക്കത്ത: കൊവിഡ് രോഗം ബാധിച്ച് പശ്ചിമംഗാളിലെ ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ മരിച്ചു. മെഡിക്കല്‍ ഓഫിസറായ ഡോ. ബിപ്ലബ് കാന്തി ദാസ്ഗുപ്തയാണ് മരിച്ചത്. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ചയാണ് അന്ത്യം. കൊറോണ രോഗം സംശയിച്ച് ഇദ്ദേഹത്തിന് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ഫലം വന്നതിനു പിന്നാലെയാണ് മരണപ്പെട്ടത്. മരണത്തില്‍ പശ്ചിമ ബംഗാള്‍ ഡോക്ടര്‍മാരുടെ ഫോറം അനുശോചിച്ചു. അതേസമയം, ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കൊറോണേ വൈറസ് പോസിറ്റീവാണെന്നും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഡബ്ല്യുബിഡിഎഫ് അനുശോചന കുറിപ്പില്‍ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പശ്ചിമ ബംഗാളില്‍ കൊവിഡ് 19 കേസുകളില്‍ 611 കേസുകള്‍ സ്ഥിരീകരിച്ചു. 18 പേര്‍ മരിച്ചു.


Tags:    

Similar News