ബേപ്പൂരിലെ അങ്കണവാടിയില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; ഏഴു കുട്ടികള്‍ ചികില്‍സ തേടി

കോഴിക്കോട്: ബേപ്പൂരിലെ ആമക്കോട്ട് വയല്‍ അങ്കണവാടിയില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. ഇന്നലെ അങ്കണവാടിയില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച ഏഴു കുട്ടികളെ ചര്‍ദ്ദിയേയും വയറിളക്കത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടി. ആകെ 22 കുട്ടികളാണ് ഇവിടെ ഉള്ളത്. ഇതില്‍ ഏഴു പേര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഭക്ഷണത്തോടൊപ്പം വിളമ്പിയ ഉപ്പേരിയില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.