ഇന്ത്യ ഹിന്ദു രാഷ്ട്രമെന്ന് ആര്‍എസ്എസ് മേധാവി

തങ്ങള്‍ക്ക് എല്ലാം മാറ്റാന്‍ കഴിയും, എല്ലാ പ്രത്യയശാസ്ത്രങ്ങളും മാറ്റാനാവും, എന്നാല്‍ മാറ്റാന്‍ കഴിയാത്ത ഒരേയൊരു കാര്യം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ് എന്നതാണെന്നും ഭഗവത് പ്രസ്താവിച്ചു.

Update: 2019-10-02 14:58 GMT
ഇന്ത്യ ഹിന്ദു രാഷ്ട്രമെന്ന് ആര്‍എസ്എസ് മേധാവി

ന്യൂഡല്‍ഹി: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ഡല്‍ഹിയില്‍ നടന്ന പുസ്തക പ്രകാശനച്ചടങ്ങിലാണ് ഭവവതിന്റെ ഈ അവകാശവാദം. തങ്ങള്‍ക്ക് എല്ലാം മാറ്റാന്‍ കഴിയും, എല്ലാ പ്രത്യയശാസ്ത്രങ്ങളും മാറ്റാനാവും, എന്നാല്‍ മാറ്റാന്‍ കഴിയാത്ത ഒരേയൊരു കാര്യം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ് എന്നതാണെന്നും ഭഗവത് പ്രസ്താവിച്ചു.

ഹിന്ദുത്വത്തിനോടൊപ്പം ഹനുമാന്‍, ശിവജി, ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ എന്നിവരേയും നെഞ്ചേറ്റണമെന്നും അദ്ദേഹം പറഞ്ഞു. സ്വവര്‍ഗ രതി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും മഹാഭാരതത്തിലും പുരാതന സൈന്യങ്ങളിലും ഇതിന് ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News