ഭോപ്പാലിലെ മക്രോണ്‍ വിരുദ്ധ റാലി: കോണ്‍ഗ്രസ് എംഎല്‍എ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേ പോലിസ് എഫ്‌ഐആര്‍
ഒക്ടോബര്‍ 29ന് ഇക്ബാല്‍ മൈതാനില്‍ നടന്ന ഒരു റാലിയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഐപിസി 153 എ വകുപ്പ് പ്രകാരം ഭോപ്പാല്‍ സെന്‍ട്രലില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആരിഫ് മസൂദ്, ഷഹ്വര്‍ മന്‍സൂരി, അകീല്‍ ഉര്‍ റഹ്‌മാന്‍, നയീം ഖാന്‍, മുഹമ്മദ് സലാര്‍, ഇക്രാം ഹശ്മി, അബ്ദുല്‍ നയീം എന്നിവര്‍ക്കെതിരേയാണ് ഭോപ്പാലിലെ തലയ്യ പോലിസ് കേസെടുത്തത്.
ഭോപ്പാല്‍: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിന്റെ മുസ്‌ലിം വിരുദ്ധ നീക്കങ്ങളില്‍ പ്രതിഷേധിച്ച് ഭോപ്പാലില്‍ റാലി സംഘടിപ്പ സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ ആരിഫ് മസൂദിനും മറ്റ് ആറ് പേര്‍ക്കുമെതിരെ മധ്യപ്രദേശ് പോലിസ് പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്തു.
ഹിന്ദുത്വ സംഘടനയായ ധരം സംസ്‌കൃതി സമിതിയുടെ പരാതിയിലാണ് പോലിസ് നടപടി. പ്രകോപന പരമായ പ്രസംഗം നടത്തുകയും മതങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുകയും ചെയ്‌തെന്ന് ആരോപിച്ചാണ് പോലിസ് നടപടി.
ഒക്ടോബര്‍ 29ന് ഇക്ബാല്‍ മൈതാനില്‍ നടന്ന ഒരു റാലിയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഐപിസി 153 എ വകുപ്പ് പ്രകാരം ഭോപ്പാല്‍ സെന്‍ട്രലില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആരിഫ് മസൂദ്, ഷഹ്വര്‍ മന്‍സൂരി, അകീല്‍ ഉര്‍ റഹ്‌മാന്‍, നയീം ഖാന്‍, മുഹമ്മദ് സലാര്‍, ഇക്രാം ഹശ്മി, അബ്ദുല്‍ നയീം എന്നിവര്‍ക്കെതിരേയാണ് ഭോപ്പാലിലെ തലയ്യ പോലിസ് കേസെടുത്തത്.
മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണുകള്‍ക്കു പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുഹമ്മദ് നബിക്കും ഇസ്ലാമിനുമെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ ഇക്ബാല്‍ മൈതാനില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ചിരുന്നു. റാലി നടത്തിയതിന് മസൂദിനെയും മറ്റ് 49 പേരെയും അറസ്റ്റ് ചെയ്ത് നവംബര്‍ 3ന് വിട്ടയച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ, ഭോപ്പാലിലെ ഖാനുഗാവ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മസൂദിന്റെ ഉടമസ്ഥതയിലുള്ള ഇന്ദിര പ്രിയദര്‍ശനി കോളജ് സര്‍ക്കാര്‍ ഭൂമി കൈയേറ്റം ചെയ്തുവെന്നാരോപിച്ച് ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചു നീക്കിയിട്ടുണ്ട്.
അതേസമയം, തന്നെ നിശബ്ദമാക്കുകയാണ് നടപടിയിലൂടെ പോലിസ് ലക്ഷ്യമിടുന്നതെന്ന് ആരിഫ് മസൂദ് വ്യക്തമാക്കി. ഭരണഘടന പ്രകാരം തന്റെ അവകാശത്തിന് അതീതമായ ഒന്നും താന്‍ പറഞ്ഞിട്ടില്ല. കോടതിയില്‍ മുമ്പത്തെപ്പോലെ ഈ എഫ്ഐആറിനെയും താന്‍ ചോദ്യം ചെയ്യുമെന്നും മസൂദ് പറഞ്ഞു.
കോവിഡ് -19 പ്രോട്ടോക്കോളുകള്‍ ലംഘിച്ച് പ്രതിഷേധം നടത്തിയതിന് മസൂദിനും മറ്റ് രണ്ടുപേര്‍ക്കും എതിരെ ഐപിസിയിലെ 188ാം വകുപ്പ്, ദുരന്ത നിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം എന്നിവ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആശുപത്രികളിലെ ഓക്സിജന്‍ സിലിണ്ടറുകളുടെ 'ബ്ലാക്ക് മാര്‍ക്കറ്റിങ്', 'ക്ഷാമം' എന്നിവയ്ക്കെതിരെ റാലി നടത്തിയതിന് ഒരു മാസം മുമ്പ് ഭോപ്പാല്‍ പോലിസ് മസൂദിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.