ബിഹാറില്‍ മന്ത്രി കാര്‍ത്തികേയ സിംഗ് രാജിവച്ചു

Update: 2022-08-31 18:50 GMT

പാറ്റ്‌ന: ബിഹാറില്‍ മന്ത്രി കാര്‍ത്തികേയ സിംഗ് രാജിവച്ചു. നിയമ മന്ത്രിയായിരുന്ന കാര്‍ത്തികേയ സിംഗിന്റെ വകുപ്പ് ഇന്ന് മാറ്റിയതിന് പിന്നാലെയാണ് രാജി വെച്ചത്. തട്ടിക്കൊണ്ടു പോകല്‍ കേസില്‍ അറസ്റ്റ് വാറണ്ട് ഉള്ള സാഹചര്യത്തില്‍ ആയിരുന്നു വകുപ്പുമാറ്റം. വാറണ്ട് നിലനില്‍ക്കെ ആര്‍ജെഡി നേതാവ് മന്ത്രിയായത് നേരത്തെ വിവാദമായിരുന്നു. കൈകാര്യം ചെയ്തിരുന്ന നിയമവകുപ്പിന് പകരം കാര്‍ത്തികേയ സിംഗിന് കരിമ്പ് വ്യവസായ വകുപ്പാണ് നല്‍കിയത്. മന്ത്രിയുടെ രാജി മുഖ്യമന്ത്രി നിതീഷ് കുമാര്‍ അംഗീകരിച്ചു.

Tags:    

Similar News