
ന്യൂഡല്‍ഹി: ഡല്‍ഹിക്കു പിന്നാലെ ബീഹാറിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് പകല്‍ എട്ടു മണിക്കായിരുന്നു സംഭവം.
ന്യൂഡല്‍ഹിയില്‍ പുലര്‍ച്ചെ 5.36നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. നിലവില്‍ അത്യാഹിതങ്ങളൊന്നും അവിടെയും റിപോര്‍ട്ട് ചെയ്തിട്ടില്ല.