മ്യാന്‍മറില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 7.7 മുതല്‍ 6.4 വരെ തീവ്രത(വിഡിയോ)

Update: 2025-03-28 07:28 GMT
മ്യാന്‍മറില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 7.7 മുതല്‍ 6.4 വരെ തീവ്രത(വിഡിയോ)

മ്യാന്‍മാര്‍: മ്യാന്‍മറില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.7 മുതല്‍ 6.4 വരെ തീവ്രത രേഖപ്പെടുത്തിയ രണ്ട് തുടര്‍ച്ചയായ ഭൂകമ്പങ്ങളാണ് ഉണ്ടായത്. തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലും ശക്തമായ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. മ്യാന്‍മറിലെ മണ്ഡലയിലെ പ്രശസ്തമായ അവാ പാലം ഇറവാഡി നദിയിലേക്ക് തകര്‍ന്നുവീണതായും നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപോര്‍ട്ടുണ്ട്.


ബാങ്കോക്കിലെ നിരവധി ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നു.നിരവധി ആളുകളെ പ്രദേശത്തു നിന്നു ഒഴിപ്പിച്ചു. എന്നിരുന്നാലും, തായ് തലസ്ഥാനത്ത് ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

Tags:    

Similar News