മതിയായ രേഖകളില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ചതിന് അറസ്റ്റിലായ ചൈനക്കാരന്‍ ജയിലില്‍ ആത്മഹത്യ ചെയ്തു

Update: 2024-06-11 11:44 GMT

പട്‌ന: മതിയായ രേഖകളില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ചതിന് അറസ്റ്റിലായ ചൈനക്കാരന്‍ ജയിലില്‍ ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് മരിച്ചു. ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലാണ് സംഭവം. ചൈനയിലെ ഷാന്‍ദോങ് പ്രദേശവാസിയായ ലി ജിയാഖിയാണ് മരിച്ചത്.

ജൂണ്‍ ആറിന് ബ്രഹ്മപുത്ര പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ലക്ഷ്മി ചൗക്കില്‍നിന്നാണ് ലി ജിയാഖി അറസ്റ്റിലായത്. വിസയോ മറ്റു അവശ്യ രേഖകളോ ഇല്ലാതെ എത്തിയ ഇയാളില്‍നിന്ന് ചൈനയുടെ മാപ്, മൊബൈല്‍ ഫോണ്‍, ചൈനയുടെയും നേപ്പാളിന്റെയും ഇന്ത്യയുടെയും കറന്‍സി എന്നിവ പോലിസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് അമര്‍ ഷഹീദ് ഖുദിരാംബോസ് സെന്‍ട്രല്‍ ജയിലിലടക്കുകയായിരുന്നു.

ജൂണ്‍ ഏഴിനാണ് ലിയെ ജയില്‍ ഹോസ്പിറ്റലിലെ ടോയ്‌ലറ്റില്‍ ഗുരുതര പരിക്കേറ്റ് ബോധരഹിതമായ നിലയില്‍ കണ്ടെത്തിയത്. കണ്ണട ഗ്ലാസ് ഉപയോഗിച്ച് ഇയാള്‍ സ്വയം മുറിവേല്‍പിക്കുകയായിരുന്നു. ഉടന്‍ ജയില്‍ അധികൃതര്‍ മുസാഫര്‍പൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു.

Tags:    

Similar News