ബിഹാര്‍ നിങ്ങള്‍ക്ക് വളരെ ചെറുതാണ്, ദേശീയ രാഷ്ട്രീയത്തിലേക്ക് വരൂ; നിതീഷ് കുമാറിനെ ക്ഷണിച്ച് കോണ്‍ഗ്രസ്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ദിഗ്‌വിജയ സിങാണ് നിതീഷ്‌കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ചത്.
പട്‌ന: മണിക്കൂറുകള്‍ നീണ്ട ആകാംക്ഷകള്‍ക്ക് അറുതിവരുത്തി എന്‍ഡിഎ സഖ്യം ബിഹാറില്‍ വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണ്. നിലവിലെ മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ ജെഡിയുവിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി ബിജെപി എന്‍ഡിഎയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയും ചെയ്തു.
ഇതിനിടെ, ബിജെപിയെ വിട്ട് മഹാസഖ്യത്തിലേക്ക് ചേരാന്‍ നിതീഷ്‌കുമാറിനെ ക്ഷണിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ദിഗ്‌വിജയ സിങാണ് നിതീഷ്‌കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ചത്.
भाजपा/संघ अमरबेल के समान हैं, जिस पेड़ पर लिपट जाती है वह पेड़ सूख जाता है और वह पनप जाती है।
— digvijaya singh (@digvijaya_28) November 11, 2020
नितीश जी, लालू जी ने आपके साथ संघर्ष किया है आंदोलनों मे जेल गए है भाजपा/संघ की विचारधारा को छोड़ कर तेजस्वी को आशीर्वाद दे दीजिए। इस "अमरबेल" रूपी भाजपा/संघ को बिहार में मत पनपाओ।
രാഷ്ട്രീയ കുതന്ത്രങ്ങളിലൂടെ നിതീഷ്‌കുമാറിന്റെ നിലയില്‍ ഇടിവ് വരുത്തിയ ബിജെപി അന്തരിച്ച രാംവിലാസ് പാസ്വാന്റെ പാരമ്പര്യത്തെ അവസാനിപ്പിച്ചുവെന്നും തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ ദിഗ്‌വിജയ സിങ് കുറ്റപ്പെടുത്തി.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യത്തെ പരാജയപ്പെടുത്തി ബിജെപി-ജെഡി(യു) സഖ്യം നേരിയ വിജയം കൈവരിച്ചതിനു പിന്നാലെയാണ് സിങ് നിതീഷിനെ സമീപിച്ചിരിക്കുന്നത്.
'നിതീഷ് ജി, ബീഹാര്‍ നിങ്ങള്‍ക്ക് ചെറുതായി. നിങ്ങള്‍ ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണം. സോഷ്യലിസ്റ്റ്, മതേതര ആശയങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരെയും ഒന്നിപ്പിക്കാന്‍ നിങ്ങള്‍ സഹായിക്കണം, സംഘ് പരിവാറിന്റെ ഭിന്നിപ്പിച്ച ഭരിക്കുകയെന്ന ബ്രിട്ടീഷുകാര്‍ ഊട്ടിവളര്‍ത്തിയ നയം അഭിവൃദ്ധി പ്രാപിക്കാന്‍ അനുവദിക്കരുത്. - രണ്ടുതവണ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവുമായ സിങ് പറഞ്ഞു.
മഹാത്മാഗാന്ധിക്കും ജയപ്രകാശ് നാരായണനുമുള്ള യഥാര്‍ത്ഥ ആദരാഞ്ജലിയാവുമിത്.അവരുടെ പാരമ്പര്യമുള്ള ഒരു നേതാവാണ് നിങ്ങള്‍. നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തേക്ക് മടങ്ങുക, ''സിംഗ് പറഞ്ഞു.''ബിജെപി / ആര്‍എസ്എസ് വിടുക. രാജ്യത്തെ നാശത്തില്‍ നിന്ന് രക്ഷിക്കുക. ആര്‍എസ്എസിന്റെ ഇരട്ട അംഗത്വം സംബന്ധിച്ച വിഷയത്തിലാണ് ജനതാ പാര്‍ട്ടി പിളര്‍ന്നതെന്നും സിങ് ഓര്‍മിപ്പിച്ചു.
'ബി.ജെ.പിയും സംഘ പരിവാറും അമര്‍ബെല്‍ മരം പോലെയാണ്. മറ്റൊന്നിനെ വളമാക്കി വളരുന്ന വൃക്ഷം. നിതീഷ് ജി....ലാലു ജി നിങ്ങളുമായി പോരാടി. ജയിലില്‍ പോയി. ബി.ജെ.പി സംഘ പരിവാര്‍ പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് തേജസ്വിയെ അനുഗ്രഹിക്കുക' -ദിഗ്‌വിജയ സിങ് ട്വീറ്റ് ചെയ്തു.
'റാം വിലാസ് പാസ്വാന്റെ പാരമ്പര്യം അവസാനിപ്പിച്ച ബി.ജെ.പി നയതന്ത്രത്തിലൂടെ നിതീഷിന്റെ നിലവാരം കുറച്ചു. ഇന്നുവരെ എല്ലാ സഖ്യ സര്‍ക്കാറുകളിലും സോഷ്യലിസ്റ്റ് മതേതര പ്രത്യയശാസ്ത്ര രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തിയ ബി.ജെ.പി അവരുടെ നില മെച്ചപ്പെടുത്തുകയും ചെയ്തു' -തെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിനെ ബി.ജെ.പി ഹൈജാക്ക് ചെയ്തതിനെ അദ്ദേഹം മറ്റൊരു ട്വീറ്റിലൂടെ ഓര്‍മപ്പെടുത്തി.