പിതാവിനോടൊപ്പം സ്‌കൂട്ടറില്‍ പോവുന്നതിനിടെ ലോറിയിലിടിച്ച് എട്ട് വയസ്സുകാരന്‍ മരിച്ചു
കണ്ണൂര്‍: പിതാവിനോടൊപ്പം സ്‌കൂട്ടറില്‍ പോവുന്നതിനിടെ ലോറിയിലിടിച്ച് എട്ട് വയസ്സുകാരന്‍ മരിച്ചു. പാനൂര്‍ പുത്തൂര്‍ ക്ലബിന് സമീപം ഇന്ന് ഉച്ചയോടെയുണ്ടായ അപകടത്തില്‍ കൊളവല്ലൂര്‍ സ്വദേശി ഹാദി ഹംദാന്‍ ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ച ഹാദിയുടെ പിതാവ് അന്‍വറിനും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിതാവ് അന്‍വറിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപതിയില്‍ നിന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ഹാദി ഹംദാന്‍.