ബില്‍ഗേറ്റ്‌സും മെലിന്‍ഡയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു

ഇരുവരുടെയും വിവാഹ മോചന ഹര്‍ജി വാഷിങ്ടണ്‍ കിങ് കൗണ്ടി കോടതി അംഗീകരിച്ചതോടെ 27 വര്‍ഷം നീണ്ട വിവാഹ ജീവിതത്തിന് അന്ത്യമായി.

Update: 2021-08-03 13:50 GMT

വാഷിങ്ടണ്‍: ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ മുമ്പിലുള്ള ബില്‍ ഗേറ്റ്‌സും അദ്ദേഹത്തിന്റെ ഭാര്യ മെലിന്‍ഡയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. ഇരുവരുടെയും വിവാഹ മോചന ഹര്‍ജി വാഷിങ്ടണ്‍ കിങ് കൗണ്ടി കോടതി അംഗീകരിച്ചതോടെ 27 വര്‍ഷം നീണ്ട വിവാഹ ജീവിതത്തിന് അന്ത്യമായി.

ഇരുവരും വേര്‍പിരിയാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. വിവാഹ മോചന ഉടമ്പടി പ്രകാരം സ്വത്തുക്കള്‍ വീതം വെക്കാനും കോടതി നിര്‍ദേശിച്ചു. സ്വത്ത് വീതം വെക്കുന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ബ്ലും ബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് 146 ശതകോടി ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി. ഇത് തുല്യമായി വീതം വെക്കാനാണ് സാധ്യത. കഴിഞ്ഞ മെയിലാണ് ഇരുവരും വിവാഹ മോചന വാര്‍ത്ത പുറത്തുവിട്ടത്. ഇരുവരും ആരംഭിച്ച ചാരിറ്റി സംഘടനയായ ബില്‍മെലിന്‍ഡ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം തുടരുമെന്നും അറിയിച്ചിരുന്നു.

Tags:    

Similar News