മുംബൈ: ബിഹാര്‍ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണം നേരിടുന്ന ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയാക്കായി രക്തസാംപിള്‍ നല്‍കി. രണ്ടാഴ്ചയ്ക്കകം ഡിഎന്‍എ പരിശോധനാഫലം കോടതിയില്‍ നല്‍കുമെന്നും പോലിസ് അറിയിച്ചു. ബെക്കുളയിലെ ജെ ജെ ആശുപത്രിയില്‍ വച്ചാണ് ബിനോയിയുടെ രക്തസാംപിള്‍ ശേഖരിച്ചത്. രക്തസാംപിള്‍ കലീനയിലെ ഫൊറന്‍സിക് ലാബിന് അയച്ചു.
നേരത്തെ ജുഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ വച്ച് രക്തസാംപിള്‍ ശേഖരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനുള്ള നീക്കങ്ങള്‍ നടത്തിയങ്കിലും പിന്നീട് പോലിസ് ആശുപത്രി മാറ്റുകയായിരുന്നു. പരാതിക്കാരിയുടെയും കുട്ടിയുടെയും രക്തസാംപിളുകളും ഇനി പരിശോധനയ്ക്കായി ശേഖരിക്കും. രക്തസാംപിളുകളുടെ ഫലം വന്നതിനു ശേഷമാവും ബിനോയ് ആവശ്യപ്പെട്ട കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമോ വേണ്ടയോ എന്നത് കോടതി തീരുമാനിക്കുക.