പീഡനക്കേസ്: ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം വൈകും

ജൂലൈ മാസത്തിലാണ് ബിനോയ് ഡിഎന്‍എ പരിശോധനയ്ക്കു വിധേയനായത്. രണ്ടാഴ്ചക്കകം പരിശോധനഫലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

Update: 2019-10-15 07:47 GMT
പീഡനക്കേസ്: ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം വൈകും
മുംബൈ: പീഡനക്കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് രണ്ടുവര്‍ഷത്തേയ്ക്ക് നീട്ടി. കേസില്‍ ഡിഎന്‍എ പരിശോധന ഫലം വൈകുന്നെന്നു കാണിച്ചാണ് കോടതി ഹരജി നീട്ടിയത്. ബോംബൈ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത് 2021 ജൂണ്‍ ഒന്‍പതിലേക്ക് മാറ്റിവെച്ചത്.

ജൂലൈ മാസത്തിലാണ് ബിനോയ് ഡിഎന്‍എ പരിശോധനയ്ക്കു വിധേയനായത്. രണ്ടാഴ്ചക്കകം പരിശോധനഫലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലാബില്‍ നേരത്തെയുള്ള നിരവധി കേസുകളുടെ പരിശോധന നടക്കേണ്ടതിനാല്‍ ഡിഎന്‍എ ഫലം വൈകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി ഹര്‍ജി പരിഗണിക്കുന്നത് നീട്ടിയത്.

Tags:    

Similar News