പക്ഷിപ്പനി: ആലപ്പുഴ നെടുമുടിയില്‍ 2022 താറാവുകളെ കൊന്നു
മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കൊന്ന താറാവുകളെ കത്തിക്കുന്ന നടപടികള്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്ന് രാത്രിയില്‍ തന്നെ തുടക്കം കുറിച്ചു
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിലെ നെടുമുടി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ രോഗപ്രതിരോധ നടപടികളുടെ ഭാഗമായി 2022 താറാവുകളെ ഇന്ന് കൊന്നു.മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
കൊന്ന താറാവുകളെ കത്തിക്കുന്ന നടപടികള്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്ന് രാത്രിയില്‍ തന്നെ തുടക്കം കുറിച്ചു.നെടുമുടി, കരുവാറ്റ പഞ്ചായത്തുകളില്‍ ആകെ 18,000 താറാവുകളെ ആണ് പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി കൊല്ലുന്നത്.
നെടുമുടി പഞ്ചായത്തിലെ 4, 12 വാര്‍ഡുകളിലും കരുവാറ്റയിലെ ഒന്നാം വാര്‍ഡിലും താറാവുകളെ കൊല്ലുന്ന നടപടികള്‍ക്ക് നാളെ തുടക്കമാകും.